നിയമം നടപ്പാക്കുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളും പരിഗണിക്കണം: ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം കേന്ദ്ര സര്‍ക്കാരിനെ കര്യങ്ങള്‍ ധരിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി.

news18-malayalam
Updated: September 16, 2019, 12:00 PM IST
നിയമം നടപ്പാക്കുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളും പരിഗണിക്കണം: ഉമ്മൻ ചാണ്ടി
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം കേന്ദ്ര സര്‍ക്കാരിനെ കര്യങ്ങള്‍ ധരിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി.
  • Share this:
കൊച്ചി: ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്ന് മുൻ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തെ സ്വാഗതം ചെയ്യുന്നു. യോഗത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്ക് പോയി കേന്ദ്ര സര്‍ക്കാരിനെ കര്യങ്ങള്‍ ധരിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മരടിലെ പ്ലാറ്റുടമകളുടെ സമര വേദിയിൽ പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

ഏത് കാര്യം ചെയ്യുമ്പോഴും മനുഷ്യത്വം നോക്കണം.ഏത് നിയമവും നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കണം. പരിസ്ഥിതി സംരക്ഷണം ആവശ്യമാണ് പക്ഷെ അത് നടപ്പിലാക്കുമ്പോൾ അതിന് ഇരകളാകുന്ന ജനങ്ങളെ കൂടി വിശ്വാസത്തിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഒറ്റകെട്ടായി നിന്ന് പ്രശ്‌നത്തെ നേരിടണമെന്ന്
പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കാത്തത് ശരിയല്ല. പൊളിക്കല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് ഉടമകളുടെ പ്രശ്‌നങ്ങള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് ഹർജി നൽകുമെന്ന് ഹൈബി ഈഡൻ എം.പിയും വ്യക്തമാക്കി. 

Also Read ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് ഹൈക്കോടതിയിലേക്ക്

First published: September 16, 2019, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading