• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനാജനകം;' ഉമ്മന്‍ ചാണ്ടി

'കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനാജനകം;' ഉമ്മന്‍ ചാണ്ടി

ചരിത്രവും ഭാവനയും ഇടകലര്‍ന്ന അദ്ദേഹത്തിന്റെ നോവലുകളെ ഇരുകൈയും നീട്ടിയാണ് സര്‍ഗകേരളം സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

  • Share this:
അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ  നിര്യാണത്തില്‍ അനുശോചിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടിപി രാജീവന്‍റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനാജനകമാണെന്ന്  ഉമ്മന്‍ ചാണ്ടി പറഞ്ഞു . കൂടുതല്‍ സര്‍ഗസൃഷ്ടികള്‍ അദ്ദേഹത്തില്‍നിന്ന് സാംസ്‌കാരികലോകം കാത്തിരിക്കുമ്പോഴാണ് മരണം കടന്നുവന്നത്. ചരിത്രവും ഭാവനയും ഇടകലര്‍ന്ന അദ്ദേഹത്തിന്റെ നോവലുകളെ ഇരുകൈയും നീട്ടിയാണ് സര്‍ഗകേരളം സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിരുന്ന രാജീവന്‍ മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസറും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു. രാജീവന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read-'നിങ്ങൾ എഴുതിയ വാക്കുകൾ നിങ്ങൾ പറഞ്ഞ കഥകൾ നിങ്ങൾ പാടിയ കവിതകൾ എന്നും ഉണ്ടാകും' ടി.പി രാജീവനെക്കുറിച്ച് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വിഡി സതീശനും ടിപി രാജീവനെ അനുസ്മരിച്ചു രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ടി.പി രാജീവനെ കണ്ടുമുട്ടിയതും പുസ്തകങ്ങളെ കുറിച്ച ് ചര്‍ച്ച ചെയ്തതെല്ലാം  ഓര്‍ത്തെടുത്തുകൊണ്ടാണ് വി.ഡി സതീശന്‍ അദ്ദേഹത്തെ ഓര്‍ത്തെടുത്തത്.

വൃക്ക കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ൽ പാലേരിയിലാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നടുവണ്ണൂരിനടുത്ത് കോട്ടൂർ നരയംകുളത്തെയിരുന്നു താമസം. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കവിതകളെഴുതി.

Also Read-സാംസ്കാരിക ലോകത്തെ ഒഴുക്കിനെതിരെ കോൺഗ്രസിനൊപ്പം നിന്ന ടി.പി.രാജീവനെ പാര്‍ട്ടി നേതാക്കൾ മറന്നോ?

ഡൽഹിയിലെ പാട്രിയറ്റ് പത്രത്തിൽ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ (2011-16) കാലത്ത് സാംസ്കാരിക മന്ത്രി കെ.സി ജോസഫിന്റെ ഉപദേഷ്ടാവുമായിരുന്നു.

രണ്ടുനോവലുകൾ ചലച്ചിത്രങ്ങളായി. 'പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ' അതേ പേരിലും 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവൽ 'ഞാൻ' എന്ന പേരിലുമാണ് രഞ്ജിത്ത് സിനിമയാക്കിയത്. അൺഡൈയിങ്ങ് എക്കോസ് ഓഫ് സൈലന്‍സ് എന്ന അമേരിക്കയിൽ വെച്ച് എഴുതിയ ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിച്ചട്ടുണ്ട്.
Published by:Arun krishna
First published: