തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പ്രത്യേകം സജ്ജമാക്കിയ ചാർട്ടഡ് ഫ്ലൈറ്റിലാണ് ബംഗ്ലുരുവിലേക്കുളള യാത്ര. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വേദനിപ്പിച്ചെന്നും ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദിയെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.
അർബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഉമ്മൻചാണ്ടിയെ ബെംഗളുരുവിലേക്ക് കൊണ്ടുപോകുന്നത്. ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സയുടെ മുഴുവൻ ചെലവും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
Also Read- ഉമ്മൻചാണ്ടിയുടെ വീഡിയോ പുറത്തിറക്കിയത് ഗതികേട് കൊണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ
കഴിഞ്ഞ ദിവസം എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിംസിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു.
തുടർ ചികിത്സയ്ക്ക് ഉമ്മൻചാണ്ടിയുടേയും കുടുംബാംഗങ്ങളുടേയും താത്പര്യമനുസരിച്ചുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തടസ്സമില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.