'ഒരു കേസ് അങ്ങയ്ക്ക് നേരെ വന്നപ്പോൾ വേദനിച്ചു അല്ലേ?' സ്പീക്കറോട് ഉമ്മൻ ചാണ്ടിയുടെ മുൻ സ്റ്റാഫ്

സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്ന് തന്നെയും തന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്ന് ജോപ്പന്‍ ചോദിക്കുന്നു.

News18 Malayalam | news18-malayalam
Updated: July 17, 2020, 9:25 PM IST
'ഒരു കേസ് അങ്ങയ്ക്ക് നേരെ വന്നപ്പോൾ വേദനിച്ചു അല്ലേ?' സ്പീക്കറോട് ഉമ്മൻ ചാണ്ടിയുടെ മുൻ സ്റ്റാഫ്
ടെനി ജോപ്പൻ
  • Share this:
കോഴിക്കോട്: സ്പീക്കർ ശ്രീരാമകൃഷ്ണനോട് ചോദ്യങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജോപ്പൻ ചോദ്യങ്ങളുയർത്തിയിരിക്കുന്നത്. സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്ന് തന്നെയും തന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്ന് ജോപ്പന്‍ ചോദിച്ചു. ഇപ്പോള്‍ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലേ എന്നും ജോപ്പൻ ചോദിക്കുന്നു.

TRENDING:എല്ലാ വിഷയത്തിനും എ പ്ലസ്; അറിഞ്ഞത് നിർമാണ ജോലിക്കിടെ; പ്രതിസന്ധികളോട് പടവെട്ടി ജയസൂര്യയുടെ വിജയം

[NEWS]
Covid 19 in Kerala| ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532
[NEWS]
Lock down | പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തീരദേശത്ത് നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ
[NEWS]


സോളാർ കേസ് ഉണ്ടായി ഏഴ് വർഷം കഴിഞ്ഞിട്ടും തന്നെയും കുടുംബത്തെയും ഇപ്പോഴും നിങ്ങൾ പിന്തുടരുകയാണല്ലോയെന്നും ജോപ്പൻ ചോദിക്കുന്നു. ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തെന്ന് പറയുന്ന കുറ്റം. അതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ?- ജോപ്പൻ ചോദിക്കുന്നു.

ടെന്നി ജോപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത്? ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല )ഇതാണ് സർ എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ? @ ഇനി കേസിലേക്ക് വരാം. അങ്ങ് ഉൾപ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. @ 2013 ജൂൺ 10ന് സോളാർ കേസ് വരുന്നു. ജൂൺ 13 ന് ഞാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാൻ കൊടുക്കുന്നു. ജൂൺ 15നു എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. (ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പൊതു ഭരണ വകുപ്പിൽ അതിന്റ കോപ്പി കിട്ടും ) അന്ന് മുതൽ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാൻ ജയിലിൽ കിടന്നപ്പോഴും എന്നെ സഹായിക്കാൻ ഒരു പാർട്ടിക്കാരനെയും ഞാൻ കണ്ടില്ല എന്റെ കുടുംബം അല്ലാതെ.



ഞാൻ ഈ എഴുതുന്നത് 7 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും?



കോടതിയിൽ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതൽ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങൾ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.




ദൈവം എന്നൊരു മഹാശക്തി ഉണ്ട് അതിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.



( ഒരുപാട് എഴുതണം എന്നുണ്ട്.എഴുതാൻ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ ).

Published by: Gowthamy GG
First published: July 17, 2020, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading