തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബുധനാഴ്ച ആറ് മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ച സമരത്തിനിടയാക്കിയ സംഘര്‍ഷത്തിനിടെ എ.ടി.ഒയെ അറസ്റ്റു ചെയ്തു നീക്കിയത് മുന്‍ കണ്ടക്ടര്‍. ഫോര്‍ട്ട് സര്‍ക്കിള്‍ ഇസ്പെക്ടര്‍ എ.കെ. ഷെറിയാണ് പൊലീസിലെത്തും മുമ്പ് രണ്ടര വര്‍ഷം കെ.എസ്.ആര്.ടി സി കണ്ടക്ടറായി സേവനമനുഷ്ടിച്ചത്.
സംഘര്‍ഷം നടന്ന കിഴക്കേകോട്ട സിറ്റി ഡിപ്പോയിലും തമ്പാനൂരിലും ഷെറി ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ജീവനക്കാരുടെ സമരരീതിയെ കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. കുളത്തൂപ്പുഴ, പുനലൂര്‍ ഡിപ്പോകളിലും ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സബ് ഇന്‍സ്പെക്ടറായി ജോലി കിട്ടിയത്.
അതേസമയം തങ്ങളെ അറസ്റ്റു ചെയ്തത് മുന്‍ സഹപ്രവര്‍ത്തകനാണെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മനസ്സിലായില്ല. സമരിനിടെ പരിചയമുള്ള മുഖമൊന്നും കണ്ടില്ലെന്ന് ഷെറിയും പറയുന്നു.
You may also like:അമ്മയുടെ കയ്യിലിരിക്കുന്ന ഗൗരവക്കാരൻ കുട്ടി; മലയാളികളുടെ പ്രിയ യുവ താരത്തിന്റെ കുട്ടിക്കാല ചിത്രം വൈറൽ [PHOTO]'ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്കും ബന്ധം'; രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് തച്ചങ്കരി; [NEWS]തന്റെ 'ബിഗ് ബോയ്'ക്ക് പിറന്നാൾ ആശംസയുമായി നസ്രിയ [NEWS]
സ്വകാര്യ ബസ് ജീവനക്കാരനെ തല്ലിയതിനും തടയാന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചതിനുമാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഷെറി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bus strike in Kerala, Kerala police, Ksrtc, Ksrtc bus