• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ മൂന്നു തവണ നിയമസഭയിലെത്തി.

news18
Updated: March 14, 2019, 10:42 AM IST
മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു
റോസമ്മാ ചാക്കോ
news18
Updated: March 14, 2019, 10:42 AM IST
കോട്ടയം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ ചാക്കോ(93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരയില്‍ നടക്കും.

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നായിരുന്നു ജനനം. ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ മൂന്നു തവണ നിയമസഭയിലെത്തി.

Also Read ജോസഫിനെ തഴഞ്ഞതിന് കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 9 പേര്‍ പാര്‍ട്ടിവിട്ടു

1982ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...