• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാറ്റി കുത്തിയാല്‍ മാറ്റം കാണാം'; പി ജയരാജനെതിരെ മത്സരിക്കാൻ മുൻ സിപിഎം നേതാവും

'മാറ്റി കുത്തിയാല്‍ മാറ്റം കാണാം'; പി ജയരാജനെതിരെ മത്സരിക്കാൻ മുൻ സിപിഎം നേതാവും

കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് സി ഒ ടി നസീര്‍

  • News18
  • Last Updated :
  • Share this:
    കണ്ണൂർ: ലോക്സഭാ മണ്ഡലത്തിൽ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി മുന്‍ സിപിഎം നേതാവും തലശ്ശേരി നഗരസഭാ മുൻ കൗൺസിലറുമായ സി ഒ ടി നസീര്‍. 'മാറ്റി കുത്തിയാല്‍ മാറ്റം കാണാം' എന്നാണ് നസീര്‍ മുന്നോട്ട് വയ്ക്കുന്ന പ്രചരണ വാക്യം. കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് സി ഒ ടി നസീര്‍.

    തലശ്ശേരി നഗരസഭ കൗണ്‍സിലറും സി പി എം പ്രാദേശിക നേതാവുമായിരുന്ന നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്‌. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്‍മാറുകയാണുണ്ടായത്. വര്‍ഗീതയും കൊലപാതകവും വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കളുടെ പിന്തുണയോടെ മണ്ഡലത്തില്‍ മത്സരിച്ചു ജയിക്കാനാവുമെന്നും പുതിയ ആശയം, പുതിയ രാഷ്ട്രീയം എന്നതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന ആശയമെന്നും സി ഒ ടി നസീർ പറയുന്നു.

    സോളർ കേസുമായി ബന്ധപ്പെട്ട സമരത്തെ തുടർന്ന് 2013 ഒക്ടോബർ 27 നായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞത്. കേസിലെ 80ാം പ്രതിയായിരുന്നു അന്ന് തലശ്ശേരി നഗരസഭാംഗമായിരുന്ന സി ഒ ടി‌ നസീർ. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ താൻ യഥാർഥത്തിൽ പ്രതിയല്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും നസീർ ഉമ്മൻചാണ്ടിയോടു നേരിട്ടു സന്ദർശിച്ച് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ നസീർ ഉമ്മൻചാണ്ടിയോടു മാപ്പു പറയുകയും ചെയ്തിരുന്നു.

    First published: