• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആതമഹത്യാശ്രമം


Updated: June 12, 2018, 10:49 PM IST
സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആതമഹത്യാശ്രമം

Updated: June 12, 2018, 10:49 PM IST
കൊച്ചി: ഓടിക്കൊണ്ടിരുന്ന യാത്രാ ബോട്ടില്‍ നിന്നും കായലിലേക്കു ചാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമം. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണനാണ് ഫോര്‍ട്ട് കൊച്ചിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ രക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ ഭാഗത്ത് തെരച്ചില്‍ നടത്തുന്നു.

ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. അതേസമയം തന്റെ മരണത്തിന് കാരണം പാര്‍ട്ടിയുടെ പീഡനം സഹിക്കാനാവാത്തതാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് ബോട്ടില്‍ നിന്നും കണ്ടെത്തി.

തന്റെ മരണത്തിന് കാരണം സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് കത്തില്‍ ആരോപിക്കുന്നു. അടുത്തിടെ നടന്ന അവിശ്വാസ പ്രമേയത്തിലൂടെ വി.കെ.കൃഷ്ണന് പ്രസിഡന്റ് പദവി നഷ്ടമായിരുന്നു.



 
First published: June 12, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍