ശബരിമലയില്‍ നിയമസഭാ സമിതിയെ നിയോഗിക്കുമോ? വി.എസ് ശിവകുമാര്‍
ശബരിമലയില്‍ നിയമസഭാ സമിതിയെ നിയോഗിക്കുമോ? വി.എസ് ശിവകുമാര്‍
Last Updated :
Share this:
തിരുവനന്തപുരം: ശബരിമലയിലെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത നിയമസഭാ സമിതിയെ ചുമതലപ്പെടുത്താന്‍ ദേവസ്വം മന്ത്രി തയ്യാറാകുമോയെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ശബരിമലയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവിന് ഉത്തമ ബോധ്യമുണ്ട്. അതിനാല്‍ ദേവസ്വം മന്ത്രിയോടൊപ്പം ശബരിമല സന്ദര്‍ശിക്കേണ്ട ഗതികേട് പ്രതിപക്ഷ നേതാവിനില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ താന്‍ അടിയന്തിര പ്രമേയം ഉന്നയിച്ചപ്പോള്‍ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റെടുത്താണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഒരു മിനിറ്റുപോലും കാര്യങ്ങള്‍ വിശദീകരിക്കാന്‍ ദേവസ്വം മന്ത്രിയെ അനുവദിക്കാത്തത് ശബരിമല വിഷയത്തില്‍ മന്ത്രി പാടെ പരാജയപ്പെട്ടതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെമേല്‍ കുതിരകയറാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവരെ ദേവസ്വം മന്ത്രി ഇപ്പോള്‍ പുലഭ്യം പറയുന്നത്.
നിയന്ത്രണങ്ങളും പൊലീസ് രാജും ഏര്‍പ്പെടുത്തി യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചതിലൂടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ നല്കാന് സര്‍ക്കാരിനോ ബോര്‍ഡിനോ കഴിയുന്നില്ല. ശബരിമലയിലെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതാണ്. നിയന്ത്രണം തുടരുന്നത് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനുമുള്ള വീഴ്ച ബോധ്യപ്പെട്ടതുകൊണ്ടാണ് ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. അവര്‍ക്ക് ശബരിമലയിലെ പരാധീനതകളെക്കുറിച്ച് ഹൈക്കോടതിയില്‍ നേരിട്ട് ബോധ്യപ്പെടുത്താന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഇത് ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയമാണ് വെളിവാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനടന്ന വികസന പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും പറയാന്‍ ദേവസ്വം മന്ത്രിക്കില്ല. പരാജയപ്പെട്ടവന്റെ ദീനരോദനമാണ് മന്ത്രിയുടെ പ്രസ്താവനകളില്‍ മുഴങ്ങുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ശബരിമലയില്‍ നിയമസഭാ സമിതിയെ നിയോഗിക്കുമോ? വി.എസ് ശിവകുമാര്‍
Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടേത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം.പി ഓഫീസ്; ആക്രമണം ജനവിരുദ്ധം': ജോയ് മാത്യൂ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'നേതൃത്വം അറിയാത്ത സമരം'; തള്ളിപ്പറഞ്ഞ് SFI സംസ്ഥാന കമ്മിറ്റി
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AIYF
Rahul Gandhi's Office attack | 'രാഹുലിന്റെ ഓഫീസ് ആക്രമണം ബി.ജെ.പിക്കുള്ള സി.പി.എം പിന്തുണ': കെ.എം ഷാജി
Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; എകെജി സെന്ററിലേക്ക് മാർച്ച്
Medisep | സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജൂലൈ ഒന്നു മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
CM Pinarayi | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് IAS തലപ്പത്ത് അഴിച്ചുപണി; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി