'തോട്ടത്തിലെ ലയങ്ങളുടെ പരിമിതി അതിജീവിച്ച ഒരസാമാന്യ പ്രതിഭയുണ്ട് കേരള പൊലീസിൽ'; DIG സേതുരാമനെ കുറിച്ച് ജേക്കബ് പുന്നൂസ്

രാജമലയിലെ പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ ഡി.ജി.പിയുടെ ഫേസ്ബുക് കുറിപ്പ്.

News18 Malayalam | news18-malayalam
Updated: August 9, 2020, 2:59 PM IST
'തോട്ടത്തിലെ ലയങ്ങളുടെ പരിമിതി അതിജീവിച്ച ഒരസാമാന്യ പ്രതിഭയുണ്ട് കേരള പൊലീസിൽ'; DIG സേതുരാമനെ കുറിച്ച് ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസ്, സേതുരാമൻ
  • Share this:
തിരുവനന്തപുരം: മൂന്നാറിലെ ലയങ്ങളെയും അവയുടെ പരിമിതികളെയും അതിജീവിച്ച ഒരസാമാന്യ പ്രതിഭ കേരള പൊലീസിലുണ്ടെന്ന് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്. ഡി ഐ ജി സേതുരാമനെ കുറിച്ചാണ് ജേക്കബ് പുന്നൂസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. രാജമലയിലെ പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ ഡി.ജി.പിയുടെ ഫേസ്ബുക് കുറിപ്പ്.

"ലയങ്ങളെയും അവയുടെ പരിമിതികളെയും അതിജീവിച്ച ഒരസാമാന്യ പ്രതിഭയാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഡി ഐ ജി സേതുരാമൻ. കാലമേറെക്കഴിഞ്ഞിട്ടും ലയങ്ങൾ പഴയതു തന്നെ. ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലിൽ ലയങ്ങൾ മണ്ണിലേക്കമരുമ്പോൾ

മഴയെപ്പഴിക്കാതെ നാം പഴിക്കേണ്ടത് നാം നിർമിക്കുന്ന ഇത്തരം ലയങ്ങളെത്തന്നെയാണ്.. അപകടത്തെ അതിജീവിക്കാനോ അപകടത്തെക്കുറിച്ചു ലോകത്തെ അറിയിക്കാനോ സാധിക്കാത്ത ഇടങ്ങൾ."- സേതുരാമനെ കുറിച്ചുള്ള പത്രവാർത്തയും ജേക്കബ് പുന്നൂസ് പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക് കുറിപ്പ് പൂർണരൂപത്തിൽ
ലയങ്ങളെയും അവയുടെ പരിമിതികളെയും അതിജീവിച്ച ഒരസാമാന്യ പ്രതിഭയാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഡി ഐ ജി സേതുരാമൻ. കാലമേറെക്കഴിഞ്ഞിട്ടും ലയങ്ങൾ പഴയതു തന്നെ. ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലിൽ ലയങ്ങൾ മണ്ണിലേക്കമരുമ്പോൾ
മഴയെപ്പഴിക്കാതെ നാം പഴിക്കേണ്ടത് നാം നിർമിക്കുന്ന ഇത്തരം ലയങ്ങളെത്തന്നെയാണ്.. അപകടത്തെ അതിജീവിക്കാനോ അപകടത്തെക്കുറിച്ചു ലോകത്തെ അറിയിക്കാനോ സാധിക്കാത്ത ഇടങ്ങൾ.

തുരുമ്പി ദ്രവിച്ചു നല്ല കാറ്റടിച്ചാൽ നിലംപതിക്കാൻ തക്കം പാർത്തിരിക്കുന്നവയാണ് മിക്ക ലയങ്ങളും. അതിൽ ജീവിക്കുന്നവരുടെ ദൈന്യാവസ്ഥ നമ്മെ ഓർമപെടുത്തുകയാണ് എന്റെ കൂടെ വളരെക്കാലം ജോലി ചെയ്ത Sethu Raman. അദ്ദേഹത്തിന്റെ വാക്കുകൾ താഴെ വായിക്കാം. ലയങ്ങളുടെയും അവിടെ താമസിക്കുന്നവരുടെയും സുരക്ഷിതത്വം നമുക്ക് ഉറപ്പുവരുത്താം.
First published: August 9, 2020, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading