തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ നടത്തിയ പരാമർശങ്ങളുടെ പേരിൽ കെസടുക്കാൻ സാധ്യത. സെൻകുമാറിന്റെ പരാമർശത്തിൽ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. സെൻകുമാറിനെതിരെ ഡിജിപി ലോക്നാഥ് ബെഹ്റക്ക് ലഭിച്ച പരാതിയിൽ നിയമോപദേശം തേടി.
എന്നാൽ തന്നെക്കുറിച്ച് സെൻകുമാർ പറഞ്ഞതെല്ലാം അബദ്ധമാണെന്നും ആരുടെ ഏജന്റായാണ് സെൻകുമാർ സംസാരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു നമ്പി നാരായണൻ ഇതിനോട് പ്രതികരിച്ചത്. സെൻകുമാർ പറയുന്നതുപോലെ ചാരക്കേസ് വീണ്ടും അന്വേഷിക്കുകയല്ല സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചെയ്യുന്നത്. ചാരക്കേസിൽ തന്നെ കുടുക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്തെന്നാണ് സമിതി പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാറിന്റെ പരാമർശം കോടതിയലക്ഷ്യമാണെന്നും നമ്പി നാരായണൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.