തൃശ്ശൂര്‍: പത്തൊന്‍മ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഡി.വൈ.എഫ്.ഐ (DYFI) മുന്‍ സംസ്ഥാന സെക്രട്ടറി ടി.ശശീധരന് തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയില്‍.വിഭാഗീയതയെ തുടര്‍ന്ന് സി. പി. എം (CPM) സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയശേഷം ഇതാദ്യമായിട്ടാണ് ടി. ശശീധരന് വീണ്ടും ജില്ലാ കമ്മറ്റിയില്‍ മടങ്ങിയെത്തുന്നത്.
19 വര്‍ഷത്തിന് ശേഷമാണ് ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്. 2003 ലാന്ന് ശശിന്ദ്രന് നടപടിക്ക് വിധേയനായത്. ഈ കാലമത്രയും പാര്‍ട്ടി തീരുമാനം അംഗീകരിച്ച് ശശീധരന് ബ്രാഞ്ച് കമ്മറ്റിയില്‍ തുടര്‍ന്നു. തനിക്കെതിരെ പാര്‍ട്ടി വിഭാഗീയതയുടെ പേരിലാണ് നടപടിയെടുത്തതെന്ന് ശശിധരന് പറഞ്ഞു.
ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ശേഷം അദ്ദേഹം പിന്നീട് മാള ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ച് വന്നിരുന്നു. തന്നെ പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടില്ലെന്നും നടപടിയെടുത്ത ശേഷം ഇപ്പോള്‍ മടക്കിക്കൊണ്ട് വരികയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിച്ചു കൊണ്ടാണ് താന്‍ ഇതുവരെയും പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. ഒരാളെയും പൂര്‍ണമായി മാറ്റിനിര്‍ത്തുന്ന പതിവ് പാര്‍ട്ടിക്ക് ഇല്ല. തീരെ പറ്റാത്തയാളെങ്കില് ഒഴിവാക്കും. എന്തെങ്കിലും ഗുണമേന്മയുണ്ടെങ്കില്‍ അയാളെ മടക്കിക്കൊണ്ട് വരും. ഒരു സാമൂഹിക പ്രവര്ത്തകന് എന്ന നിലയില്‍ കഴിയുന്നത് പോലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനം. പാവങ്ങള്‍ക്കൊപ്പം ധാര്‍മികമായും സത്യസന്ധമായും നില്ക്കുകയെന്നതാണ് മറ്റൊരു കാര്യം- അദ്ദേഹം പറഞ്ഞു.
തരംതാഴ്ത്തല്‍ നടപടിയുണ്ടായത് ആഘാതം തന്നെയായിരുന്നു. അത് എല്ലാവരെയും പോലെ തന്നെയും വേദനിപ്പിച്ചിട്ടുണ്ട്. ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത് അങ്ങനെയാണല്ലോ. എന്നാല്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന പരിശോധന നടന്നപ്പോള്‍ ആഘാതം കുറഞ്ഞ് വന്നു. 19 വര്‍ഷം കീഴ്കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി പറഞ്ഞതാണ് അനുസരിച്ചിട്ടുള്ളത്.
തിരിച്ച് വരും എന്ന് കഴിഞ്ഞ തവണയും പ്രതീക്ഷകളുണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമിതമായ പ്രതീക്ഷകള്‍ നല്ലതല്ലെന്നും വ്യക്തിപരമായി താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ശശിധരന് പ്രതികരിച്ചത്.
CPM | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; CPM തൃശ്ശൂര്‍ സമ്മേളനത്തില്‍ ജില്ല കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍
പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും അതനുസരിച്ചാണ് നടപടികളും മടക്കിക്കൊണ്ട് വരവും എല്ലാം. ഇപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. തന്നെ നടപടിയുടെ ഭാഗമായി മാറ്റി നിര്‍ത്തിയ പാര്‍ട്ടിക്ക് ഇപ്പോള്‍ താന്‍ ശരിയായ നടപടിയിലേക്ക് എത്തി എന്ന് തോന്നിയതിനാലാകും മടക്കിക്കൊണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു
ശശീധരന് ഉള്‍പ്പെടെ 12 പേരാണ് കമ്മിറ്റിയില്‍ പുതുമുഖങ്ങള്‍.
KSU |കോവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും സിപിഎം സമ്മേളനം; തൃശൂരില്‍ കെഎസ്യുവിന്റെ പ്രതിഷേധ തിരുവാതിര
11 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ മൂന്ന് പേര് പുതുമുഖങ്ങളാണ്. തിരഞ്ഞെടുപ്പുകള്‍ ഐക്യകണ്ഡേയായിരുന്നെന്ന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം. എം. വര്‍ഗീസ് പറഞ്ഞു. മുന്‍ കുന്നക്കുളം എം. എല്‍. എ ബാബു. എം. പാലിശ്ശേരിയെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. പകരം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എം. ബാലാജിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ബാബു എം. പാലിശ്ശേരിയുടെ സഹോദരനാണ് ബാലജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.