നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലീഗ് നേതൃത്വത്തെ പ്രവാചക ചരിത്രം ഓർമിപ്പിച്ച് നജ്മ തബ്ഷിറ; MSF വേദിയില്‍ മുന്‍ ഹരിത നേതാവ്

    ലീഗ് നേതൃത്വത്തെ പ്രവാചക ചരിത്രം ഓർമിപ്പിച്ച് നജ്മ തബ്ഷിറ; MSF വേദിയില്‍ മുന്‍ ഹരിത നേതാവ്

    എംഎസ്എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നജ്മ തബ്ഷിറയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിട്ടുനിന്നു. സലാമിന് പുറമെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത നേതാക്കളും പരിപാടിയില്‍ പങ്കെടുത്തില്ല.

    നജ്മ തബ്ഷിറ

    നജ്മ തബ്ഷിറ

    • Share this:
    കോഴിക്കോട്: എംഎസ്എഫ് (MSF) പരിപാടിയില്‍ മുസ്ലിം ലീഗ് (Muslim League) നേതൃത്വത്തെ പ്രവാചക ചരിത്രം ഓര്‍മ്മിപ്പിച്ച് ഹരിത (Haritha) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറ (Najma Thabsheera). സ്ത്രീകളുടെ പരാതി കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്ത പ്രവാചകനിലാണ് നേതൃമാതൃകയെന്ന് നജ്മ തബ്ഷിറ പറഞ്ഞു. എംഎസ്എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നജ്മ തബ്ഷിറയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിട്ടുനിന്നു. സലാമിന് പുറമെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത നേതാക്കളും പരിപാടിയില്‍ പങ്കെടുത്തില്ല.

    'മുഹമ്മദ് നബിയുടെ അടുക്കല്‍ ചെന്ന് സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വം പരാതിയും അഭിപ്രായവും പറയാന്‍ സാധിച്ചിരുന്നു. അവരെ കേള്‍ക്കാന്‍ പ്രവാചകന്‍ തയാറായിരുന്നു. പരാതിക്ക് പ്രവാചകന്‍ പരിഹാരമുണ്ടാക്കി നല്‍കുകയും ചെയ്തിരുന്നു. പ്രവാചകനാണ് നമ്മുടെ നേതാവ്. പ്രവാചക പത്‌നി ഖദീജ ബീവി കച്ചവടം ചെയ്തിരുന്നു. ആയിശാ ബീവി യുദ്ധം നയിക്കുകയും ചെയ്തു. ഇതൊക്കെയാണ് ചരിത്രം. ചരിത്രത്തില്‍ പലതും നമ്മള്‍ വിട്ടുപോകുന്നുണ്ട്. വിട്ടുപോകുന്ന പലതും നമ്മള്‍ ചൂഴ്‌ന്നെടുത്ത് പുറത്തുകൊണ്ടുവരേണ്ടതുണ്ട്'- നജ്മ തബ്ഷിറ പറഞ്ഞു.

    Also Read- എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസം; M S F വേദിയില്‍ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ

    സി.എച്ച് മുഹമ്മദ് കോയ പെണ്‍കുട്ടികളോട് പഠിക്കാന്‍ പറഞ്ഞത് സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ വേണ്ടിയല്ലെന്നും അവകാശ ബോധമുള്ളവരായി വളരാന്‍ വേണ്ടിയാണെന്നും നജ്മ പറഞ്ഞു. ' സി.എച്ചിന്റെയും സീതി സാഹിബിന്റെയും ചരിത്രം നമ്മള്‍ ഏറെ പറയാറുണ്ട്. സി.എച്ച് അന്ന് എം.എസ്.എഫുകാരോട് പറഞ്ഞത്. നിങ്ങള്‍ പഠിക്കണം. ഒപ്പം വീട്ടിലുള്ള സഹോദരിമാരെയും പഠിപ്പിക്കണമെന്നാണ്. പത്താം ക്ലാസിലേക്ക് ബാഗുമായി പോകുന്ന മുസ്ലിം പെണ്‍കുട്ടിയെക്കണ്ട് സീതിസാഹിബ് കണ്ണീരണിഞ്ഞതൊക്കെ നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഇത് പഴയ കഥകള്‍ മാത്രമല്ല. ഇതിന് തുടര്‍ച്ചയുണ്ടാവേണ്ടതുണ്ട്. ആ തുടര്‍ച്ചയാണ് നമ്മള്‍ നിര്‍വ്വഹിക്കേണ്ടത്'- നജ്മ പറഞ്ഞു.

    കേരളത്തിലെ ആദ്യ വനിതാ പത്രാധിപ ഹലീമ ബീവി മുസ്ലിം ലീഗിന്റെ താലൂക്ക് സെക്രട്ടറിയായിരുന്നുവെന്നാണ് ചരിത്രം. അന്ന് സെക്രട്ടറി തിരഞ്ഞെടുപ്പിനായി ചേര്‍ന്ന യോഗത്തില്‍ പകുതിയോളം പേരും സ്ത്രീകളായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ പോലും ഹലീമ ബീവി പത്രാധിപരായ പത്രത്തിന്റെ സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നു. ഹലീമ ബീവിക്ക് പിന്തുടര്‍ച്ചയുണ്ടാവണം. അവകാശ ബോധമുള്ള വനിതകളായി നമ്മള്‍ വളരണമെന്നും നജ്മ തബ്ഷിറ പറഞ്ഞു.

    Also Read- Remya haridas | "കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി"; രമ്യ ഹരിദാസ് എം പി

    മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും നജ്മ തബ്ഷിറ പങ്കെടുക്കുമെന്ന് വ്യക്തമായതോടെ പിന്‍മാറി. ലീഗ് നേതൃത്വം പുതുതായി തെരഞ്ഞെടുത്ത ഹരിത നേതാക്കളും പരിപാടിയില്‍ നിന്നു വിട്ടുനിന്നു. എം.എസ്.എഫ് പരിപാടികളില്‍ പ്രഭാഷകരായി ഹരിത മുന്‍ നേതാക്കള്‍ ക്ഷണിക്കപ്പെടുന്നത് ലീഗ് നേതൃത്വത്തിന് വലിയ തലവേദനയാവുകയാണ്. കഴിഞ്ഞ ദിവസം എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും ഫാത്തിമ തഹ്ലിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എതിര്‍ശബ്ദങ്ങളെ ചേര്‍ത്തുനിര്‍ത്തയവരായിരുന്നു മുസ്ലിം ലീഗിന്റെ പഴയകാല നേതാക്കളെന്നും എന്നാല്‍ ഇപ്പോള്‍ എതിരഭിപ്രായം പറയുന്നവരെ സംഘടനയില്‍ പിന്നെ കാണാതാവുകയാണെന്നും ഫാത്തിമ തഹ്ലിയ വിമര്‍ശിച്ചിരുന്നു.
    Published by:Rajesh V
    First published:
    )}