• HOME
  • »
  • NEWS
  • »
  • kerala
  • »
  • KK Shailaja| 'വ്യക്തിപരമായ കാര്യമല്ല; CPM കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്': കെ കെ ശൈലജ

KK Shailaja| 'വ്യക്തിപരമായ കാര്യമല്ല; CPM കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്': കെ കെ ശൈലജ

ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു

  • Last Updated :
  • Share this:
    തിരുവനന്തപുരം: പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി മാഗ്സസെ അവാര്‍ഡ് കമ്മിറ്റി അറിയിച്ചിരുന്നതായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ (KK Shailaja). പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ സിപിഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

    Also Read- 'ശൈലജയ്ക്ക് മാഗ്സസെ' CPM തീരുമാനം മാറിയത് മുതിർന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന

    അതേസമയം, ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചതെന്നും കെ കെ ശൈലജ പറഞ്ഞു.

    Also Read- 'പാർട്ടി NO പറഞ്ഞു; കെ.കെ.ശൈലജ മഗ്സസേ പുരസ്കാരം നിരസിച്ചു'

    കെ കെ ശൈലജ മാഗ്സസെ പുരസ്‌കാരം സ്വീകരിക്കുന്നത് സിപിഎം പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലക്കി എന്ന രീതിയിൽ വാർത്ത പുറത്തുവന്നിരുന്നു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ പുരസ്കാരത്തിനായി പരിഗണിച്ചത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ മാഗ്സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു.

    Also Read- Ramon Magsaysay| ഫിലിപ്പൈൻസിൽ കമ്മ്യൂണിസത്തെ തകർത്ത നേതാവ്; ആരാണ് റമോൺ മാഗ്സസെ?

    ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് സിപിഎം വിലയിരുത്തിയത്. നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത മേന്മയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരേ പ്രവര്‍ത്തിച്ചയാളുടെ പേരിലുള്ള പുരസ്‌കാരം വാങ്ങുന്നത് അനുചിതമാണെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മുതിർന്ന നേതാവ് നിലപാടെടുത്തു.
    Published by:Rajesh V
    First published: