ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ എൻ സതീഷ് അന്തരിച്ചു. 62 വയസായിരുന്നു. ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. തലശ്ശേരി കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം. തഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച കെ എൻ സന്തോഷ് ഗവൺമെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്
തിരുവനന്തപുരം, കാസർകോട് ജില്ലാ കളക്ടർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ, ടൂറിസം ഡയറക്ടർ, രജിസ്ട്രേഷൻ ഐജി, പാർലമെന്ററി അഫയേഴ്സ് സെക്രട്ടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Also Read- മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ. അജിത് അന്തരിച്ചു
2004ലാണ് ഐഎഎസ് ലഭിച്ചത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗമായിരുന്നു. രമയാണ് ഭാര്യ. മകള്‍ : ഡോ. ദുര്‍ഗ, മരുമകന് : ഡോ. മിഥുന് ശ്രീകുമാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.