നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SDPI വേദിയിൽ സംസാരിച്ചതിന്‍റെ വൈരാഗ്യം; CPM കള്ളക്കേസ് എടുത്തെന്ന് മുൻ ഇമാം

  SDPI വേദിയിൽ സംസാരിച്ചതിന്‍റെ വൈരാഗ്യം; CPM കള്ളക്കേസ് എടുത്തെന്ന് മുൻ ഇമാം

  തനിക്കെതിരെ സി പി എം കള്ളക്കേസ് എടുത്തെന്ന് ജാമ്യാപേക്ഷയിൽ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി.

  മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി

  മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി

  • Share this:
   തിരുവനന്തപുരം: തന്നോട് വൈരാഗ്യം തീർക്കുകയാണെന്നും തനിക്കെതിരെ കള്ളക്കേസ് എടുത്തെന്നും ജാമ്യാപേക്ഷയിൽ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി. അതേസമയം, പ്രതിയായ മുൻ ഇമാമിന്‍റെ ജാമ്യാപേക്ഷ സർക്കാരിന്‍റെ നിലപാട് അറിയിക്കാൻ വേണ്ടി മാറ്റിവെച്ചു.

   സി പി എം കള്ളക്കേസ് എടുത്തെന്നാണ് ജാമ്യാപേക്ഷയിൽ ഷഫീഖ് അൽ ഖാസിമി ആരോപിക്കുന്നത്. താൻ എസ് ഡി പി ഐയുടെ യോഗങ്ങളിൽ പ്രസംഗിക്കാറുണ്ട്. ഇതിലെ വൈരാഗ്യം വെച്ചുകൊണ്ടാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സി പി എം പ്രാദേശിക നേതാവായ പള്ളിക്കമ്മിറ്റി പ്രസിഡന്‍റാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

   രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് ഇപ്പോൾ തനിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഏതു തരത്തിലുള്ള അന്വേഷണവുമായി താൻ സഹകരിക്കാൻ തയ്യാറാണെന്നും മുൻ ഇമാം വ്യക്തമാക്കി.

   മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി

   ഇതിനിടെ, മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയിൽ പീഡനം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം, പോക്സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
   . കള്ളക്കേസിൽ കുടുക്കിയെന്ന് വാദിച്ചെന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണമെന്ന് ഇമാമിന്‍റെ അഭിഭാഷകനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

   First published:
   )}