നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്; ദുരൂഹതയില്ലെന്ന് പൊലീസ്

  ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്; ദുരൂഹതയില്ലെന്ന് പൊലീസ്

  നടുവിനും തലയ്ക്കും പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

  കെ. രാധാകൃഷ്ണൻ

  കെ. രാധാകൃഷ്ണൻ

  • Share this:
   കൊച്ചി: ഇടതു സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍(IPS Officer) കെ രാധകൃഷ്ണന് വാഹനാപകടത്തില്‍(Accident) പരുക്ക്(Injury). വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീടിനു മുന്നില്‍വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തുവന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.

   സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. ദുരൂഹതയില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നടുവിനും തലയ്ക്കും പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
   സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന്‍ ബെംഗളുരുവില്‍ സെക്യൂരിറ്റി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.

   കെ. രാധാകൃഷ്ണന് നാല് വര്‍ഷത്തിലധികമായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഫസല്‍ വധക്കേസില്‍ സി.പി.എം. നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് കെ രാധകൃഷ്ണന്‍. സി.പി.എം. ഇപ്പോഴും വേട്ടയാടുന്നു എന്നും ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

   Also Read-മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനെതിരെ പെൺവാണിഭക്കേസ് പ്രചരിപ്പിച്ച് സി.പി.എം. അണികൾ

   പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോളും അധിക്ഷേപിച്ചു. ആത്മഹത്യ അല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

   Also Read-ആനുകൂല്യവും പെൻഷനും തടഞ്ഞു; മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ

   നാലര വര്‍ഷം നീണ്ട സസ്‌പെന്ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കിയിട്ടുമില്ല. ഈ സാഹചര്യമാണ് ഐ.പി.എസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റി ജീവനക്കാരനാക്കി മാറ്റിയത്.
   Published by:Jayesh Krishnan
   First published: