സെൻകുമാറിന്റെ ആരോപണങ്ങൾ അപക്വം, ആരുടെ ഏജന്റായാണ് സംസാരിക്കുന്നതെന്ന് അറിയില്ല: നമ്പി നാരായണൻ

'സെൻകുമാറിന്റെ പരാമർശം കോടതിയലക്ഷ്യം‍‍'

news18
Updated: January 26, 2019, 12:48 PM IST
സെൻകുമാറിന്റെ ആരോപണങ്ങൾ അപക്വം, ആരുടെ ഏജന്റായാണ് സംസാരിക്കുന്നതെന്ന് അറിയില്ല: നമ്പി നാരായണൻ
നമ്പി നാരായണനും ടി പി സെൻകുമാറും
  • News18
  • Last Updated: January 26, 2019, 12:48 PM IST
  • Share this:
തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻ‌കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സെൻകുമാർ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് നമ്പി നാരായണൻ പറഞ്ഞു. ആരുടെ ഏജന്റായാണ് സെൻകുമാർ സംസാരിക്കുന്നതെന്ന് അറിയില്ലെന്നും നമ്പി നാരായണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സെൻകുമാർ‌ പറയുന്നതുപോലെ ചാരക്കേസ് വീണ്ടും അന്വേഷിക്കുകയല്ല സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചെയ്യുന്നത്. ചാരക്കേസിൽ തന്നെ കുടുക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്തെന്നാണ് സമിതി പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സെൻകുമാറിന്റെ പരാമർശം കോടതിയലക്ഷ്യമാണെന്നും നമ്പി നാരായണൻ പറഞ്ഞു.

'ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഐഎസ്ആർഒക്ക് നൽകിയ സംഭാവന മാനിച്ചാണ് പത്മഭൂഷൺ പുരസ്കാരം നൽകിയതെന്നാണ് കരുതുന്നത്. വൈകി ലഭിച്ച അംഗീകാരമാണിത്. ഞാൻ എന്തു ചെയ്തുവെന്ന് പറയേണ്ടത് സെൻകുമാറല്ല, അത് പറയേണ്ടത് ഐ.എസ്.ആർ.ഒ തലവനാണ്. ഞാനുണ്ടാക്കിയ വികാസ് എ‍ഞ്ചിൻ‌ ഇല്ലെങ്കിൽ ഐഎസ്ആർഓക്ക് മുന്നോട്ടപോകാനാകുമായിരുന്നില്ല'- നമ്പി നാരായണൻ പറയുന്നു. ഇന്ത്യൻ പ്രസിഡന്റാണ് അവാർഡ് നൽകുന്നത്. തന്റെ പേര് അവാർഡിനായി നാമനിർദേശം ചെയ്തത് ആരെന്ന് അറിയില്ല. തനിക്കെതിരെ നടത്തിയ വ്യക്തിപരമായ ആരോപണങ്ങൾക്ക് സെൻകുമാറിനെതിരെ നിയമനടപടി ആലോചിക്കുന്നില്ലെന്നും നമ്പി നാരായണൻ പറഞ്ഞു.

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നൽകിയ കേസിൽ സെൻകുമാർ പ്രതിയാണ്. കേസിൽ പ്രതിയായ അദ്ദേഹത്തിന് തനിക്ക് നഷ്ടപരിഹാരം നൽകാതിരിക്കുന്നതിന് വേണ്ടി
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിക്ക് മുൻപാകെ എല്ലാം തുറന്നുപറയാൻ സ്വാതന്ത്ര്യമുണ്ട്. ഐഎസ്ആർഒ കേസ് അന്വേഷിച്ചിട്ടില്ലെന്നാണ് ആദ്യം സെൻകുമാർ പറഞ്ഞത്. എന്നാൽ ഡിജിപിക്ക് എഴുതിയ കത്തിൽ അന്വേഷണം തുടങ്ങിയെന്ന് എഴുതി. അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ വൈരുധ്യമുണ്ട്. സെൻകുമാറിന് ആകെ വെപ്രാളം ഉള്ളതുപോലെയാണ് തോന്നുന്നത്. തന്നെ ഗോവിന്ദച്ചാമിയുമായി താരതമ്യം ചെയ്തത് സെൻകുമാറിന്റെ സംസ്കാരവും ഭാഷയുമാണ്. ഗോവിന്ദച്ചാമിയെക്കാൾ മോശമായ ആളെ കിട്ടിയില്ലായിരിക്കും.

സെൻകുമാറിന് തന്നെ കുടുക്കിയതിൽ ഒരു റോളും ഇല്ലായിരുന്നെങ്കിൽ തനിക്ക് അദ്ദേഹത്തെ എങ്ങനെ കേസിൽ ഉൾപ്പെടുത്താനാകും. കോടതിയിൽ നിന്ന് ഊരിപ്പോകാൻ അദ്ദേഹത്തിന് സാധിച്ചില്ലല്ലോ. നിലവിലുള്ള കേസാണ്. അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. താൻ തെരഞ്ഞെടുപ്പിൽ നിൽക്കുന്നോ ഇല്ലയോ എന്നതൊന്നും ഇവിടെ വിഷയമല്ല. തന്നെ അപമാനിക്കാൻ ആവുംവിധം ശ്രമിച്ചുവെങ്കിലും അവസാനം പരാജയപ്പെട്ടെന്നും നമ്പി നാരായണൻ പറ‍ഞ്ഞു.
First published: January 26, 2019, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading