• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ല'; ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ISRO മുന്‍ ശാസ്ത്രജ്ഞര്‍

'നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ല'; ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ISRO മുന്‍ ശാസ്ത്രജ്ഞര്‍

റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്തകാര്യങ്ങളാണ് പറയുന്നത്. സിനിമയില്‍ കാണിച്ച കാര്യങ്ങളെല്ലാം സത്യമാണെന്നാണ് നമ്പി ചാനലുകളിലും പറഞ്ഞത്

 • Last Updated :
 • Share this:
  തിരുവനന്തപുരം: നമ്പി നാരായണൻ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞർ. നമ്പി നാരായണനെ അറസ്റ്റു ചെയ്തതു കൊണ്ട് ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും നമ്പി നാരായണൻ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് സഹപ്രവര്‍ത്തകരായിരുന്ന ശാസ്ത്രജ്ഞർ പറയുന്നു.

  ക്രയോജനിക് എൻജിൻ ഡെ.ഡയറക്ടറായിരുന്ന ഡി.ശശികുമാർ, ക്രയോജനിക് എൻജിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ഇവിഎസ് നമ്പൂതിരി, ശ്രീധർദാസ് (മുൻ അസോ.ഡയറക്ടർ എൽപിഎസ്ഇ), ഡോ. ആദിമൂർത്തി (മുൻ അസോ.ഡയറക്ടർ വിഎസ്എസ്‌സി) ഡോ.മജീദ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ വിഎസ്എസ്‌സി), ജോർജ് കോശി (മുൻ പ്രോജക്ട് ഡയറക്ടർ പിഎസ്‌എൽവി), കൈലാസനാഥൻ (മുൻ ഗ്രൂപ്പ് ഡയറക്ടർ ക്രെയോ സ്റ്റേജ്), ജയകുമാർ (മുൻ ഡയറക്ടർ ക്വാളിറ്റി അഷ്വറൻസ്) എന്നിവരാണ് വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

  നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നതിനാലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് മുന്‍ ശാസ്ത്രജ്ഞർ വ്യക്തമാക്കി. നമ്പി നാരായണന്റെ അവകാശവാദം ശുദ്ധഭോഷ്‌കും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു.

  Also Read-'എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ല'; ബന്ധുനിയമനം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

  ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എൻജിൻ ഉണ്ടാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത് എണ്‍പതുകളുടെ പകുതിയിലാണെന്ന് ഇവർ വ്യക്തമാക്കി. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല.12 വോളിയം നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വികസിപ്പിച്ചു. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവുമില്ല. പിന്നീട് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്ന പ്രവർത്തനം തുടങ്ങിയെങ്കിലും ആ ടീമിൽ നമ്പിനാരായണൻ ഉണ്ടായിരുന്നില്ല.

  1990 ക്രയോജനിക് സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചചെയ്യാന്‍ ഐ.എസ്.ആര്‍.ഒ. തീരുമാനിച്ചു. അതിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു നമ്പി നാരായാണ്‍. 1993-ല്‍ സാങ്കേതിക വിദ്യയും രണ്ട് എഞ്ചിനും കൈമാറാന്‍ കരാറായി. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിയത് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിലുള്ള ടീമാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സാങ്കേതിക വിദ്യാ കൈമാറ്റം ഒഴിവാക്കി എഞ്ചിന്‍ മാത്രമായി കരാര്‍ പുതുക്കി.

  1994 നവംബറില്‍ നമ്പി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. ആ മാസം തന്നെ അദ്ദേഹം അറസ്റ്റിലായി. കേസ് കഴിഞ്ഞ് തിരികെ എത്തിയ അദ്ദേഹത്തിന് പ്രത്യേക ചുമതലകള്‍ നൽകിയിരുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. 994ൽ എൽപിഎസ്‍സി വിട്ടശേഷം നമ്പി നാരായണന് ക്രയോജനിക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.നമ്പിയാണ് വികാസ് എൻജിൻ വികസിപ്പിച്ചതെന്ന വാദവും തെറ്റാണ്.

  Also Read-അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

  1968-ല്‍ ഐ.എസ്.ആര്‍.ഒയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച നമ്പി നാരായണന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് പിന്നീട് രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കീഴില്‍ ജോലിചെയ്തത്. എന്നാല്‍ അബ്ദുള്‍ കലാമിനെപ്പോലും താന്‍ തിരുത്തിയിട്ടുണ്ടെന്ന നമ്പിയുടെ സിനിമയിലെ വാദം കളവാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

  വിക്രം സാരാഭായ് ആണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് അയച്ചതെന്ന നമ്പിയുടെ വാദം തെറ്റാണ്. വാസ്തവത്തില്‍ എല്‍.പി.എസ്. ഡയറക്ടറായിരുന്ന മുത്തുനായകമാണ് അത് ചെയ്തത്. റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്തകാര്യങ്ങളാണ് പറയുന്നത്. സിനിമയില്‍ കാണിച്ച കാര്യങ്ങളെല്ലാം സത്യമാണെന്നാണ് നമ്പി ചാനലുകളിലും പറഞ്ഞത്. മാത്രമല്ല നമ്പിക്ക് പദ്മഭൂഷണ്‍ കിട്ടിയത് ഐ.എസ്‌.ആര്‍.ഒയിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ശാസ്ത്രജ്ജര്‍ ആരോപിക്കുന്നു.
  Published by:Jayesh Krishnan
  First published: