HOME » NEWS » Kerala » FORMER KALAMASSERY AREA SECRETARY VA SAKKEER HUSSAIN WHO WAS EXPELLED IS BACK IN THE PARTY JJ TV

അനധികൃത സ്വത്ത് സമ്പാദനം: പുറത്താക്കിയ കളമശേരി മുൻ ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈനെ പാർട്ടി തിരിച്ചെടുത്തു

കളമശ്ശേരി ഏരിയ സെക്രട്ടറിയായിരിക്കെ രണ്ടു തവണയാണ് സക്കീറിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുള്ളത്.

News18 Malayalam | news18
Updated: January 8, 2021, 8:59 AM IST
അനധികൃത സ്വത്ത് സമ്പാദനം: പുറത്താക്കിയ കളമശേരി മുൻ ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈനെ   പാർട്ടി തിരിച്ചെടുത്തു
സക്കീർ ഹുസൈൻ
  • News18
  • Last Updated: January 8, 2021, 8:59 AM IST
  • Share this:
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ സി പി എം പുറത്താക്കിയ കളമശേരി മുൻ ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈനെ പാർട്ടി തിരിച്ചെടുത്തു. ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നടപടി. പാർട്ടിയുടെ ഏതു ഘടകത്തിലേക്കാണ് തിരിച്ചെടുക്കേണ്ടതെന്നു ജില്ലാ കമ്മിറ്റി തീരുമാനിക്കും.

സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന എറണാകുളം ജില്ല കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് സക്കീർ ഹുസൈന് എതിരെ നടപടി എടുത്തത്. You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ജൂൺ 24നാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പെടെ ആറു മാസത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചത്. ആറുമാസ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇപ്പോൾ പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനമായത്.

ഈ നടപടി ഇനി പാർട്ടിയുടെ നിയമാവലി അനുസരിച്ച് കീഴ്ഘടകങ്ങൾക്ക് റിപ്പോർട്ട് ചെയ്യണം. അതേസമയം, സക്കീർ ഹുസൈനെ പാർട്ടിയുടെ ഏത് ഘടകത്തിലേക്ക് തിരിച്ചെടുക്കണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതും ജില്ലാ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്.

അതിനുശേഷം സംസ്ഥാന കമ്മിറ്റിയുടെ അനുമതി വാങ്ങണം. കളമശ്ശേരി ഏരിയ സെക്രട്ടറിയായിരിക്കെ രണ്ടു തവണയാണ് സക്കീറിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുള്ളത്. മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടി എടുത്തിരുന്നു.
Published by: Joys Joy
First published: January 8, 2021, 8:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories