• HOME
  • »
  • NEWS
  • »
  • kerala
  • »
  • Samastha|വേദിയിൽ ഉണ്ടായത് ഹൃദയം തകരുന്ന കാഴ്ച; സമസ്തക്കെതിരെ KCBC മുൻ വക്താവ്

Samastha|വേദിയിൽ ഉണ്ടായത് ഹൃദയം തകരുന്ന കാഴ്ച; സമസ്തക്കെതിരെ KCBC മുൻ വക്താവ്

പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട്

  • Share this:
ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കെസിബിസി (KCBC)  മുൻ വക്താവ് വർഗീസ് വള്ളിക്കാട്ട് സമസ്ത (Samastha) വേദിയിൽ പുരസ്കാരം വാങ്ങാൻ എത്തിയ പത്താംക്ലാസുകാരിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. 'ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ' എന്ന തലക്കെട്ടിൽ  ആണ് വർഗീസ് വള്ളിക്കാട്ട് ലേഖനം എഴുതിയിരിക്കുന്നത്. മതങ്ങൾ പൊതുവെ നവീകരിക്കപ്പെടുകയും സ്വയം വിമർശനം നടത്തുകയും ചെയ്യേണ്ട ആവശ്യകതയാണ് വർഗീസ് വള്ളിക്കാട്ട് വിശദമായി പറയുന്നത്.

മറ്റൊരു മതത്തിനുള്ളിൽ നടന്ന സംഭവം ആണെങ്കിലും സാമൂഹിക മാധ്യമങ്ങൾ പൊതുവേ ചർച്ച ചെയ്യുന്ന വിഷയം ആണ് ഇതെന്ന് വർഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഒരു പൊതുവേദിയിൽ ആണ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് അഭിപ്രായം പറയുന്നത് എന്ന് ആമുഖം എഴുതിയാണ് വർഗീസ് വള്ളിക്കാട്ട് നിലപാട് വ്യക്തമാക്കുന്നത്.

പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട് തുറന്നു വിമർശിക്കുന്നു.
Also Read-'സമസ്ത സ്ത്രീകളെ എഴുത്തും വായനയും പഠിപ്പിക്കരുതെന്ന് പറഞ്ഞവര്‍'; വിമര്‍ശനവുമായി മുജാഹിദ് നേതാവ്

ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. സ്വന്തം വീട്ടിലെ പുരുഷന്മാർക്ക് മുന്നിൽ പോലും ഇതാകും അവസ്ഥ. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയിൽ ഉണ്ടായത് എന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം നടന്നു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമസ്ത നേതാവ് ന്യായീകരിക്കുന്നത് ദൗർഭാഗ്യകരം  ആണെന്ന്  ഫാദർ വർഗീസ് വള്ളിക്കാട്ട് പറയുന്നു. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.  ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത് എന്നും വർഗീസ് വള്ളിക്കാട്ട് പറയുന്നു.

Also Read- 'സമീപകാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന്'; സമസ്ത നേതാവിനെ വിമർശിച്ച് കെ ടി ജലീൽ

ഭരണഘടനയും അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാൻ ആർക്കും അവകാശമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം ആണ് ഉള്ളത് എന്ന പൊതു വിമർശനവും അദ്ദേഹം നടത്തുന്നു. ഓരോ സമുദായവും സ്വയം വിമർശനത്തിലൂടെയാണെന്ന് നവീകരിച്ചിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം എന്നും ലേഖനത്തിലൂടെ വർഗീസ് വള്ളിക്കാട്ട്  പറയുന്നു. കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ  കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണം എന്ന പൊതു അഭിപ്രായവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ക്രൈസ്തവ സഭയിലെ സ്ത്രീ തുല്യതയെ കുറിച്ചും വർഗീസ് വള്ളിക്കാട്ട് ലേഖനത്തിൽ പ്രത്യേകം എടുത്തു പറയുന്നു. സ്ത്രീപുരുഷസമത്വം എന്ന കാര്യത്തിലുള്ള ക്രിസ്തീയ വീക്ഷണം ആണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സഭയും ക്രിസ്തുവും തമ്മിലുള്ള ആത്മീയ ഐക്യം പോലെ  സ്ത്രീപുരുഷന്മാർ തമ്മിൽ ഭാര്യഭർത്താക്കന്മാർ എന്ന നിലയിൽ താതാത്മ്യപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ഇതാണ് സെന്റ് പോൾ ചൂണ്ടിക്കാട്ടിയത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ക്രൈസ്തവ വീക്ഷണം എടുത്തുകാട്ടുന്നത്.  സ്ത്രീയെ മേന്മ കുറഞ്ഞവർ ആയി കണക്കാക്കുക സാധ്യമല്ല. സൃഷ്ടിയിൽ അടക്കം തുല്യ മഹത്വവും ശ്രേഷ്ഠതയും സ്ത്രീക്ക് ഉണ്ട്. ഏതായാലും കെസിബിസിയുടെ മുൻ വക്താവ്  സഭയുടെ ദിനപത്രത്തിൽ എഴുതിയ ലേഖനം ഇതിനകം ചർച്ചയായിട്ടുണ്ട്.
Published by:Naseeba TC
First published: