പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം എത്തിയായിരുന്നു പ്രഖ്യാപനം.
യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നുമായിരുന്നു രാജിക്ക് പിന്നാലെ വിക്ടർ പ്രതികരിച്ചത്. ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നെങ്കിലും നേരിട്ട് ബിജെപിയില്‍ ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്.
സെറിഫെഡ് മുന്‍ ചെയര്‍മാനായിരുന്നു. തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിക്ടറിന് വിജയം സ്വന്തം ‘പേരിൽ’ മാത്രമായി ഒതുങ്ങി.
തിരുവല്ലയിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള ശക്തനായ വിമതൻ വന്നതിനാൽ 2006ൽ മാത്യു ടി തോമസിനോട് പരാജയപ്പെട്ടു. 2011ല്‍ പുനർനിർണയിക്കപ്പെട്ട മണ്ഡലത്തിൽ അപ്രതീക്ഷിതമായി വീണ്ടും സ്ഥാനാർത്ഥിയായി. പക്ഷെ വീണ്ടും എതിർപക്ഷത്തിന്റെ ‘കളി’യിൽ വീണ്ടും പരാജയപ്പെട്ടു.
Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും
ഒരിക്കൽ ജോസ് കെ മാണിയുടെ ഏറ്റവും അടുപ്പക്കാരൻ എന്ന എതിരാളികൾ ആരോപിച്ചിരുന്ന വിക്ടർ പിന്നീട് അദ്ദേഹവുമായി അകന്നു. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിനായി വിക്ടര്‍ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു.
കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ വിക്ടർ ടി തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ബിജെപി പിന്തുണ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Kerala Congress-Joseph group, Pathanamthitta, Udf