HOME » NEWS » Kerala » FORMER KERALA MINISTER CN BALAKRISHNAN PASSED

മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

News18 Malayalam
Updated: December 11, 2018, 6:49 AM IST
മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
  • Share this:
തൃശൂര്‍: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിഎന്‍ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് 15 ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം. 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.

പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറുഅമ്മയുടെയും ആറാമത്തെ മകനായി 1934 നവംബര്‍ 18 നായിരുന്നു സിഎന്‍ ബാലകൃഷ്ണന്റെ ജനനം. വിനോബാഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ഇദ്ദേഹം 1952 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 17 വര്‍ഷം തൃശൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു.

Also Read:  ഐജി ശ്രീജിത്തിന് ശബരിമലയിൽ വീണ്ടും ചുമതല

2011 ലെ തെരഞ്ഞെടുപ്പിലാണ് സിഎന്‍ ബാലകൃഷ്ണന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ എന്‍ആര്‍ ബാലനെതിരേ 6685 വോട്ടിനായിരുന്നു ജയം. അതേവര്‍ഷം സഹകരണവകുപ്പുമന്ത്രിയായി. സഹകാരിരത്ന പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള കെകെ ബാലകൃഷ്ണന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Dont Miss: എ.എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തുനീക്കി; പകരം സി.കെ പദ്മനാഭൻ സമരം തുടങ്ങി

വിദ്യാമന്ദിരം എല്‍.പി. സ്‌കൂള്‍ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. മക്കള്‍: സി.ബി. ഗീത (ഡി.സി.സി. സെക്രട്ടറി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍), മിനി. മരുമകന്‍: പി.എന്‍. ബല്‍റാം (ബിസിനസ്).

First published: December 11, 2018, 6:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories