നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ തയ്യാർ: കൊച്ചി മുൻ മേയർ സൗമിനി ജെയിൻ

  പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ തയ്യാർ: കൊച്ചി മുൻ മേയർ സൗമിനി ജെയിൻ

  പാർട്ടിയുടെ നല്ല പ്രവർത്തകയായി ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും സൗമിനി ജെയിൻ

  സൗമിനി ജെയിൻ

  സൗമിനി ജെയിൻ

  • Share this:
  കൊച്ചി: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു പുറമേ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനങ്ങളെയും ഉൾപോരുകളെയും തരണം ചെയ്ത് കൊച്ചി കോർപ്പറേഷനിലെ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കിയിരിക്കുകയാണ് സൗമിനി ജെയിൻ. മേയർ  സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ സന്തോഷമുണ്ടെങ്കിലും പൂർണ്ണ സംതൃപ്തി ഇല്ലെന്നും സൗമിനി ജെയിൻപറയുന്നു.

  പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അത്തരം ആരോപണങ്ങൾ ഒന്നും തന്നെ തളർത്തിയില്ലെന്നും സൗമിനി ജെയിൻ പറയുന്നു. അഞ്ച്  വർഷം കൊണ്ട് നഗരവികസനത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ കഴിഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ ആണ് കൂടുതലായും കൊച്ചിയിൽ നടപ്പാക്കിയത്.

  സ്നേഹതീരം, പകൽ വീട്, റോ റോ നിർമ്മാണം, എന്നിങ്ങനെ 414 കോടി രൂപയുടെ പദ്ധതികൾ കൊച്ചിയിൽ നടപ്പാക്കി. എങ്കിലും വെള്ളക്കെട്ടിനെ തുടർന്ന് നഗരസഭയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏൽക്കേണ്ടിവന്നത് എന്നും സൗമിനി ജെയിൻ പറയുന്നു.

  പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് വികസനങ്ങളും ആയി മുന്നോട്ടു പോയത്. പാർട്ടിയുടെ നല്ല പ്രവർത്തകയായി ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും സൗമിനി ജെയിൻ പറയുന്നു. വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി പറഞ്ഞാൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന് സൗമിനി ജെയിൻ വ്യക്തമാക്കി.
  Published by:Naseeba TC
  First published:
  )}