• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC| കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയർക്ക് സസ്പെൻഷൻ

KSRTC| കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമാണത്തിൽ 1.39 കോടിരൂപയുടെ നഷ്ടം വരുത്തി വെച്ചെന്നാണ് ഒരു കണ്ടെത്തൽ.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തിരുവനന്തപുരം: നിർമാണ പ്രവർത്തനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടത്. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി എടുത്തത്.

  നിർമ്മാണ രംഗത്തും, സാമ്പത്തിക ഭരണ രംഗത്തും ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആർടിസി മുൻ ചീഫ് എൻജിനീയറെ സസ്പെന്റ് ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.  ആർ.ഇന്ദുവിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗമാണ് ശുപാർശ ചെയ്തത്.

  കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻറെ നിർമാണത്തിൽ ഇന്ദു 1.39 കോടിരൂപയുടെ നഷ്ടം വരുത്തി വെച്ചെന്നാണ് ഒരു കണ്ടെത്തൽ. എറണാകുളം ഡിപ്പോയിലെ അഡ്മനിസ്ട്രേറ്റിവ് ബ്ലോക്കിന്റേയും 12 ബേ ഗ്യാരേജിൻറെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്നു ആദ്യമേ കണ്ടെത്തി. പക്ഷേ കരാറുകാരന് ആർ. ഇന്ദു തുക അനുവദിച്ചു നൽകി.

  ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനിൽക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.
  Also Read-Monson Mavunkal|പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മോൻസനെതിരായി ക്രൈംബ്രാഞ്ച് അന്വേഷണം

  ഉപയോഗശൂന്യമായ കെട്ടിടം നിർമിച്ചതിലൂടെ 1.39 കോടി സർക്കാരിനു പാഴായി. പിഡബ്ല്യൂഡി, കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെണ്ടറിൽ പങ്കെടുക്കാൻ ചീഫ് എൻജിനീയർ ഇന്ദി അനുവദിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരുപ്പു കേന്ദ്രവും ഗ്യാരേജും നിർമിക്കുന്ന കരാറുകാർക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ചട്ടങ്ങൾക്കു വിരുദ്ധമായി കരാറുകാരനു പൂർത്തീകരണ കാലാവധി നീട്ടി നൽകി. തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമാണ കാലാവധി 6 മാസമായിരിക്കേ, വീണ്ടും 11 മാസം കൂടി ദീർഘിപ്പിച്ചു നൽകി. കരാർ കാലാവധി കഴിഞ്ഞശേഷം ചട്ടവിരുദ്ധമായി രണ്ട് ഉപകരാറുകൾ സൃഷ്ടിച്ചു.
  Also Read-RAIN ALERT | സംസ്ഥാനത്ത് മഴ കുറഞ്ഞു: ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

  കണ്ണൂർ ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും നിർമിച്ച കരാറുകാരനെ സഹായിക്കുന്ന തരത്തിൽ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നിർമാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. സാങ്കേതിക അനുമതി ഇല്ലാതെ പ്രവൃത്തി നടപ്പിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

  ഹൗസിങ് ബോർഡിൽ ഡെപ്യൂട്ടേഷനിലാണ് ഇപ്പോൾ ഇന്ദു ജോലി ചെയ്യുന്നത്. കെഎസ്ആർടിസിയിൽ ആരോപണത്തെ തുടർന്ന് അവധിയിൽ പോയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇന്ദു ഹൗസിങ് ബോർഡിൽ ഡെപ്യൂട്ടേഷനിൽ ജോലിയ്ക്ക് കയറിയതെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടയെയാണ് ഗതാഗതമന്ത്രി തന്നെ സസ്പെൻഷൻ പ്രഖ്യാപിച്ചത്.

  നേരത്തെ ആരോപണങ്ങൾ ഉയർന്നപ്പോൾ, അവധിയിൽ പ്രവേശിക്കാനാണ് കെഎസ്ആർടിസി എംഡി നിർദേശിച്ചത്. കെഎസ്ആർടിസിയിൽ ബിന്ദുവിനെ തുടർന്ന് കൊണ്ട് പോകാനാകില്ലെന്ന് കർശന നിലപാട് എംഡി എടുത്തു. ഇക്കാര്യം സർക്കാരിനെയും അറിയിച്ചു. ഇതോടെയായിരുന്നു ബിന്ദു അവധിയിൽ പോയത്.
  Published by:Naseeba TC
  First published: