'അവസാനം തീവ്രവാദത്തിൽ എത്താത്തത് ഭാഗ്യം'; സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ബജ്റംഗ് ദൾ മുൻ നേതാവ്

രാഷ്ട്രീയ ബജ്റംഗ് ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി ഗോപിനാഥൻ കൊടുങ്ങല്ലൂർ

News18 Malayalam | news18
Updated: October 11, 2019, 1:07 PM IST
'അവസാനം തീവ്രവാദത്തിൽ എത്താത്തത് ഭാഗ്യം'; സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ബജ്റംഗ് ദൾ മുൻ നേതാവ്
News18
  • News18
  • Last Updated: October 11, 2019, 1:07 PM IST IST
  • Share this:
തൃശൂർ: സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നതായി രാഷ്ട്രീയ ബജ്റംഗ് ദൾ തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂര്‍. പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസുകളിൽ പൊലീസ് പിടിയിലായിട്ടുള്ള ഗോപിനാഥൻ, രാഷ്ട്രീയ ബജ്റംഗ് ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു.

വിവിധ കേസുകളിൽ 192 ദിവസം വിയ്യൂർ ജയിലിൽ കഴിഞ്ഞ തന്നെ സഹായിക്കാൻ നേതാക്കൾ ആരും എത്തിയില്ലെന്ന് അദ്ദേഹം കുറിപ്പിൽ കുറ്റപ്പെടുത്തി. 'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു' എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. ഇതിന്റെ താഴെ കമന്റായി സംഘടനാ പ്രവർത്തനം അവസാനം തീവ്രവാദത്തിലേക്ക് എത്താത്തത് ഭാഗ്യമാണെന്നും ഗോപിനാഥൻ കൊടുങ്ങല്ലൂർ കുറിക്കുന്നു.

Also Read- കൂടത്തായി: സിലിയെ കൊലപ്പെടുത്തിയത് വിഷം പുരട്ടിയ ഗുളിക നൽകി; ജോളിക്കെതിരെ പുതിയ കേസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർത്ഥതയും ഫേസ്ബുക്കിൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫേസ്ബുക്കില്‍ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്."

ഗോപിനാഥിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് നിരവധി പേർ പോസ്റ്റിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റാം കൊടുങ്ങല്ലൂർ എന്ന വ്യക്തിയുടെ കമന്റിന് നൽകിയ മറുപടിയിൽ, ഗോപിനാഥൻ എഴുതിയത് ഇങ്ങനെ- "മതം മനുഷ്യനെ മയക്കുന്ന എന്തോ എന്ന് ആരോ പറഞ്ഞു കേട്ടട്ടുണ്ട്, സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാത ത്തിൽ എത്താഞ്ഞത് ഭാഗ്യം, ഇത്രേം വരേം എത്തിക്കാൻ എല്ലാർക്കും നല്ല ഇന്റർസ്റ് ആയിരുന്നു പെട്ടപ്പോൾ പെട്ടവർ പെട്ടു ഒരു നേതാക്കന്മാർ ഉം ഫോൺ പോലും എടുക്കാൻ പറ്റാത്തത്ര ബിസി, ഇവര വിശ്വസിച്ച നമ്മൾ പൊട്ടൻമ്മാർ,"ഇതിനിടെ ശബരിമല പ്രക്ഷോഭ നാളിലെ മറ്റൊരാളുടെ ചിത്രം തന്റേതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഗോപിനാഥൻ കൊടുങ്ങല്ലൂർ വ്യക്തമാക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading