• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഹാരാഷ്ട്ര മുൻമന്ത്രി കൃപാശങ്കർ സിംഗ് കോൺഗ്രസ് വിട്ടു

ഉചിതമായ സമയത്ത് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് മുംബൈ മുൻ കോൺഗ്രസ് പ്രസിഡന്‍റ് കൂടിയായ കൃപാശങ്കർ സിംഗ് പി ടി ഐയോട് പറഞ്ഞു.

news18
Updated: September 10, 2019, 8:12 PM IST
മഹാരാഷ്ട്ര മുൻമന്ത്രി കൃപാശങ്കർ സിംഗ് കോൺഗ്രസ് വിട്ടു
പ്രതീകാത്മക ചിത്രം
news18
Updated: September 10, 2019, 8:12 PM IST
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രി കൃപാശങ്കർ സിംഗ് ചൊവ്വാഴ്ച കോൺഗ്രസ് വിട്ടു. ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് എതിരെ പാർട്ടി സ്വീകരിച്ച നിലപാടിൽ വിയോജിച്ചാണ് കൃപാശങ്കർ സിംഗ് പാർട്ടി വിട്ടത്.

ഉചിതമായ സമയത്ത് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് മുംബൈ മുൻ കോൺഗ്രസ് പ്രസിഡന്‍റ് കൂടിയായ കൃപാശങ്കർ സിംഗ് പി ടി ഐയോട് പറഞ്ഞു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ നിലപാടിനെ പാർട്ടി എതിർത്തതിൽ വിയോജിപ്പ് രേഖപ്പെടുത്തിയാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 15 വർഷക്കാലം മുംബൈ കോൺഗ്രസ് പ്രസിഡന്‍റ് ആയിരുന്ന അദ്ദേഹം കോൺഗ്രസ് - എൻസിപി സഖ്യ സർക്കാരിൽ മന്ത്രിയുമായിരുന്നു.

Onam 2019: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

ക്രമാതീതമായ സ്വത്ത് കണ്ടെത്തിയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ അന്വേഷണങ്ങൾക്ക് ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...