• HOME
 • »
 • NEWS
 • »
 • kerala
 • »
 • A.K.Balan | 'ഒപ്പിടാന്‍ മടിച്ചത് ബാലിശമായ നിലപാട്' ഗവർണറെ പരിഹസിച്ച് മുൻ മന്ത്രി എ.കെ ബാലൻ

A.K.Balan | 'ഒപ്പിടാന്‍ മടിച്ചത് ബാലിശമായ നിലപാട്' ഗവർണറെ പരിഹസിച്ച് മുൻ മന്ത്രി എ.കെ ബാലൻ

മുഖ്യമന്ത്രിയെ ഇടയ്ക്ക് കാണണമെന്നതും ഫോൺ ചെയ്യണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമാണ്. മന്ത്രിമാരെ ഇങ്ങനെ കാണുന്നതും അദ്ദേഹത്തിന് ഇഷ്ടമാണ്. ഇതും അങ്ങനെ കണ്ടാൽ മതിയെന്ന് എ.കെ.ബാലന്‍ പറഞ്ഞു

എ കെ ബാലൻ‍

എ കെ ബാലൻ‍

 • Share this:
  തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Arif mohammad khan )പരിഹസിച്ച് മുൻമന്ത്രി എ.കെ ബാലൻ(A.K.Balan). ഒപ്പിടാൻ ആദ്യം വിസമ്മതിച്ച ഗവർണറുടെ നിലപാട് ബാലിശ നടപടിയായി കണ്ടാൽ മതി. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ ഗവർണറുടെ സ്വഭാവം മാറാറുണ്ട്. മുൻപ് കേക്കുമായി ചെന്ന് കണ്ട് താൻ ഇത്തരം ഒരു സാഹചര്യം പരിഹരിച്ചതാണ്.

  കർഷക ബില്ലുമായി ബന്ധപ്പെട്ട അടിയന്തര നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട്  ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ആയിരുന്നു താനും കൃഷി മന്ത്രി ആയിരുന്ന വി.എസ് സുനിൽകുമാറും  ഒന്നിച്ച് കേക്കുമായി ഗവർണറെ കണ്ടത്. അപ്പോൾ പ്രശ്നം തീർന്നു. മുഖ്യമന്ത്രിയെ ഇടയ്ക്ക് കാണണമെന്നതും ഫോൺ ചെയ്യണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമാണ്. മന്ത്രിമാരെ ഇങ്ങനെ കാണുന്നതും അദ്ദേഹത്തിന് ഇഷ്ടമാണ്. ഇതും അങ്ങനെ കണ്ടാൽ മതിയെന്ന് എ.കെ.ബാലന്‍ പറഞ്ഞു.

  എപ്പോഴും ഒരു നാടകീയമായ അവസാനം ഗവർണറുടെ ആവശ്യങ്ങൾക്ക് ഉണ്ടാകും. പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റിയത് ഭരണ പരമായ കാര്യം. സെക്രട്ടറിയെ മാറ്റണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഗവർണർ പല എതിർപ്പുകളും ആയും രംഗത്തുവരും വരും പക്ഷേ അതെല്ലാം പരിഹരിയ്ക്കാൻ സർക്കാരിന് അറിയാം. ഇതേ രീതിയിൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കും. എല്ലാ ഗവർണർമാരും ഒരുപോലെ ആകണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ എന്നും എകെ ബാലൻ ചോദിച്ചു.

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തനിക്ക് എൺപതുകൾ മുതൽ അറിയാം. താൻ പാർലമെൻറ് അംഗമായിരുന്ന കാലഘട്ടത്തിൽ  ആരിഫ് മുഹമ്മദ് ഖാനെ അടുത്തറിയാൻ അവസരം ലഭിച്ചതാണ്. അപ്പോഴും അദ്ദേഹം ഈ രീതിയിൽ തന്നെയായിരുന്നു  പെരുമാറിയിരുന്നതെന്നും എകെ ബാലൻ പറഞ്ഞു.

  ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഭരണപ്രതിസന്ധി ഉണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്ക് കൂട്ടിയത്. പക്ഷേ സർക്കാർ അതിനുള്ള അവസരം ഒരുക്കിയില്ല. ഗവർണറുമായി എന്ത് പ്രശ്നം ഉണ്ടായാലും സർക്കാർ പരിഹരിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഗവർണർക്ക് അല്ല കോടതിക്ക് പോലും ഇടപെടാൻ അവകാശമല്ലെന്നും എ.കെ ബാലൻ പറഞ്ഞു.

  പൊതുഭരണ സെക്രട്ടറിയെ നീക്കി സർക്കാരിന്‍റെ അനുനയം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു


  തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഒപ്പിട്ടു. പേഴ്സണല്‍ സ്റ്റാഫിൽ സജീവ രാഷ്ട്രീയക്കാരനെ നിയമിച്ചുവെന്ന സർക്കാർ പുറത്തുവിട്ട കത്താണ് ഗവർണറെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് പ്രസംഗത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചു. അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ രാജ്ഭവനിൽ സന്ദർശിച്ചു. ഇതിന് പിന്നാലെ പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റി പകരം ശരദാ മുരളീധരനാണ് ചുമതല നല്‍കി. സർക്കാരിന്‍റെ അനുനയ നീക്കം ആയിരുന്നു ഇത്. വൈകാതെ പ്രസംഗത്തിൽ ഗവർണർ ഒപ്പിടുകയും ചെയ്തു.

  നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാറിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു ഗവർണറുടെ നിലപാട്. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വൈകിയതോടെ സര്‍ക്കാര്‍ തലത്തലും എല്‍ ഡി എഫ് തലത്തിലും അടിയന്തര കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. ഇതുപ്രകാരമാണ് മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചത്.

  മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ട് ഇടപെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. സ്പീക്കർ കഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിച്ചിരുന്നു. അഡീഷണല്‍ പി.എയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തു വിട്ട കത്താണ് ഗവര്‍ണറുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിച്ചതാണ് വിവാദമായത്. ഇതോടെ കർക്കശ നിലപാടിൽ ഗവർണർ ഉറച്ചു നിൽക്കുകയായിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വ്വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന് അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണമെന്ന ആവശ്യം ഗവർണർ മുന്നോട്ടുവെച്ചു.
  Published by:Arun krishna
  First published: