ഇന്റർഫേസ് /വാർത്ത /Kerala / 'മന്ത്രിമാര്‍ക്ക് 30 സ്റ്റാഫ് വരെയാകാം, ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് നിലനില്‍ക്കുന്നു' എ.കെ. ബാലന്‍

'മന്ത്രിമാര്‍ക്ക് 30 സ്റ്റാഫ് വരെയാകാം, ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് നിലനില്‍ക്കുന്നു' എ.കെ. ബാലന്‍

എ കെ ബാലൻ‍

എ കെ ബാലൻ‍

പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമെന്ന് മുന്‍ മന്ത്രികൂടിയായ എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

  • Share this:

ഭരണണഘടനാ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് രാജിവെച്ച മുന്‍മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയത് അധിക ചെലവ് അല്ലെന്ന ന്യായികരണവുമായി സിപിഎം നേതാവ് എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമെന്ന് മുന്‍ മന്ത്രികൂടിയായ എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിൽ മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം 30 ആയിരുന്നുവെന്നും ഇടത് സര്‍ക്കാര്‍ സ്റ്റാഫ് എണ്ണം 25 എന്ന് തീരുമാനിച്ചത് വഴി 60 കോടിയിലധികം രൂപ ലാഭിച്ചുവെന്നും ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണൽ സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനർ നിയമന ഉത്തരവ്.  മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് മാറ്റി നിയമനം നൽകിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

 Also Read- സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പുനര്‍ നിയമനം; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍

പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20-ാം തീയതി വരെ ദീർഘിപ്പിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ ജൂലൈ ആറിനാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവച്ചത്.

അതേസമയം പേഴ്സണല്‍ സ്റ്റാഫുകളുടെ പുനര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടേ. സ‍ര്‍ക്കാര്‍ ഇപ്പോഴും അതേ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഗവ‍ർണർ തിരുവനന്തപുരത്ത് പറഞ്ഞു

First published:

Tags: AK Balan, Saji Cherian