• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആര്‍ എസ് എസിന്‍റെ ഉച്ചിഷ്ടം ഭക്ഷിച്ചശേഷം ഞങ്ങടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും ഇടതുപക്ഷം വഴങ്ങില്ല': എം എം മണി

ആര്‍ എസ് എസിന്‍റെ ഉച്ചിഷ്ടം ഭക്ഷിച്ചശേഷം ഞങ്ങടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും ഇടതുപക്ഷം വഴങ്ങില്ല': എം എം മണി

രാജ് ഭവനില്‍ ഇഷ്ടത്തിന് ആളുകളെ നിയമിക്കുകയാണ്, ആർ എസ് എസ് കാരടക്കം, മുഴുവൻ തീറ്റി പോറ്റേണ്ട ബാധ്യത സർക്കാരിനായി മാറിയെന്നും എം എം മണി പറഞ്ഞു

  • Share this:
തൃശൂർ: ഗവര്‍ണ്ണര്‍ക്കും രാജ് ഭവനുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി എം എം മണി. ആര്‍ എസ് എസിന്‍റെ ഉച്ചിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടത് പക്ഷമെന്ന് എം എം മണി പറഞ്ഞു. രാജ് ഭവനില്‍ ഇഷ്ടത്തിന് ആളുകളെ നിയമിക്കുകയാണെന്ന് എം എം മണി പറഞ്ഞു. ഗുരുവായൂർ ചൊവ്വല്ലൂർ പടിയിൽ സിപിഎം സംഘടിപ്പിച്ച ഫാസിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എം മണി.

ആർ എസ് എസ് കാരടക്കം, മുഴുവൻ തീറ്റി പോറ്റേണ്ട ബാധ്യത സർക്കാരിനായി മാറിയെന്നും എം എം മണി പറഞ്ഞു.
'കേന്ദ്ര സർക്കാരിന്റെയോ ആരിഫ് മുഹമ്മദ്‌ ഖാന്റെയോ സ്വത്തല്ല, നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യുകയാണ്. കോണ്‍ഗ്രസ്സ് ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വി ഡി സതീശനും കെ സുധാകരനും ഗവർണ്ണറുടെ പാദ സേവകരായി മാറിയെന്നും എം എം മണി പറഞ്ഞു.

ഗവർണർ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നത്. ആരിഫ് മുഹമ്മദ്‌ ഖാൻ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചത്. ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും അന്തസത്ത തകർക്കാൻ കേന്ദ്ര സർക്കാർ ഗവർണർമ്മാരെ ഉപയോഗിക്കുകയാണെന്നും എം എം മണി പറഞ്ഞു. സ്വപ്ന സുരേഷിനെതിരായും അദ്ദേഹം വിമർശനം രേഖപ്പെടുത്തി.

News Summary- Former Minister MM Mani criticised Governor arif muhammed khan and Raj Bhavan.
Published by:Anuraj GR
First published: