T. Sivadasa Menon | സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ അന്തരിച്ചു
T. Sivadasa Menon | സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ അന്തരിച്ചു
മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭ (1996 -2001 )യിലെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ നായനാർ മന്ത്രിസഭ(1987 -91 )യിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു
Last Updated :
Share this:
മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്, ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി.കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.
മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭ (1996 -2001 )യിലെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ നായനാർ മന്ത്രിസഭ(1987 -91 )യിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു.മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ (1987, 1991, 1996) തിരഞ്ഞെടുപ്പുകളിൽ കേരള നിയമസഭയിലേക്ക് വിജയിച്ചു. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.
സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. നേരത്തെ മണ്ണാർക്കാട്ടെ കെ ടി എം ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിന്റെ ഹെഡ് മാസ്റ്ററായി.
കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു.കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1977, 80, 84 വർഷങ്ങളിൽ പാലക്കാട് നിന്നും ലോക് സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
1932 ജൂൺ 14 നാണ് ജനിച്ചത്. ഭാര്യ ടി. കെ. ഭവാനി.രണ്ട് പെൺമക്കളുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.