നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പേടിക്കണ്ടാ ട്ടോ'; ഫോണ്‍ കോള്‍ വിവാദങ്ങള്‍ക്കിടയില്‍ മുന്‍ മന്ത്രി കെ കെ ഷൈലജയുടെ ഫോണ്‍ സംസാരം വൈറല്‍

    'പേടിക്കണ്ടാ ട്ടോ'; ഫോണ്‍ കോള്‍ വിവാദങ്ങള്‍ക്കിടയില്‍ മുന്‍ മന്ത്രി കെ കെ ഷൈലജയുടെ ഫോണ്‍ സംസാരം വൈറല്‍

    മകള്‍ക്ക് ആന്റി റാബിസ് കുത്തിവെപ്പെടുക്കുന്നത് സംബന്ധിച്ച് ആശുപത്രിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പറയുവനായാണ് തൃപ്പൂണിത്തുറ സ്വദേശി മന്ത്രിയെ വിളിക്കുന്നത്.

    കെകെ ശൈലജ ടീച്ചർ

    കെകെ ശൈലജ ടീച്ചർ

    • Share this:
      തിരുവനന്തപുരം: മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെയും കൊല്ലം എംഎല്‍എ മുകേഷിന്റെയും ഫോണ്‍ കോള്‍ വിവാദങ്ങള്‍ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കെ കെ ശൈലജയുടെ ഫോണ്‍ സംസാരം. കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ ഫോണ്‍ കോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എട്ടു മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.

      പത്തു വയസ്സുകാരിയായ മകള്‍ക്ക് ആന്റി റാബിസ് കുത്തിവെപ്പെടുക്കുന്നത് സംബന്ധിച്ച് ആശുപത്രിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പറയുവനായാണ് തൃപ്പൂണിത്തുറ സ്വദേശി മന്ത്രിയെ വിളിക്കുന്നത്. പ്രശ്‌നങ്ങള്‍ സമധാനത്തോടെ കേള്‍ക്കുകയും അത് പരിഹരിക്കുന്നതുമായ ശബ്ദരേഖയാണ് പ്രചരിക്കുന്നത്.

      നായ കടിച്ചതിനെ തുടര്‍ന്ന് നാലാം ഡോസ് എടുക്കാനാണ് ആശുപത്രിയില്‍ എത്തിയത്. കുട്ടിക്ക് സ്‌കൂളില്‍ പരിപാടി ഉണ്ടായതിനാല്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇന്നെടുക്കാന്‍ കഴിയില്ലെന്നും നാളെ വന്നാല്‍ മതിയെന്നും പറഞ്ഞ് മടക്കി അയക്കാന്‍ നോക്കുകയായിരുന്നു എന്നും തൃപ്പൂണിത്തുറ സ്വദേശി മന്ത്രിയോട് പ്രശ്‌നങ്ങള്‍ വിവരിക്കുന്നു.

      ഡോക്ടര്‍ ചീട്ടില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ അഞ്ചു കിലോമീറ്റര്‍ പോയി ചീട്ടുമായി വന്നെന്നും എന്നിട്ടും കുത്തിവെപ്പെടുക്കാന്‍ തയ്യറായില്ലെന്ന് അയാള്‍ മന്ത്രിയോട് പറയുന്നു. കുത്തിവെപ്പ് ഒരെണ്ണം കൃത്യസമയത്ത് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ആദ്യം മുതല്‍ കുത്തിവെപ്പെടുക്കേണ്ടി വരുമെന്നും അതിനാലാണ് രാത്രിയായിട്ടും ആശുപത്രിയില്‍ എത്തിയതെന്നും മന്ത്രിയോട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

      എന്നാല്‍ ചീട്ടുമായി വന്നപ്പോള്‍ മരുന്നില്ലെന്ന് അറിയിച്ചെന്നും എഴുതി തരാന്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് പറഞ്ഞ് എന്തോ ഒരു കുത്തിവെപ്പെടുത്തെന്നും അയാള്‍ മന്ത്രിയെ അറിയിക്കുന്നു. മകള്‍ക്ക് കുത്തിവെപ്പെടുത്ത ശേഷം അസ്വസ്ഥത തോന്നുന്നുണ്ടെന്നും മരുന്ന് മാറിയാണോ കുത്തിവെച്ചതെന്ന് സംശയമുണ്ടെന്നും മന്ത്രിയോട് അയാള്‍ പറഞ്ഞു.

      വേറെ മരുന്ന് കുത്തിവെയ്ക്കാന്‍ ധൈര്യപ്പെടില്ലെന്ന് സമധാനത്തോടെ പ്രശ്‌നങ്ങള്‍ കേട്ട മന്ത്രി അയാളോട് പറയുന്നു. ഒരു പരാതി നല്‍കാനും ശൈലജ നിര്‍ദേശം നല്‍കുന്നു. ഡോക്ടര്‍ അടുത്തുണ്ടെന്നും ഒന്നു സംസാരിക്കു എന്നും പറഞ്ഞ് അയാള്‍ ഫോണ്‍ കൈമാറുന്നുണ്ട്.

      ഫോണില്‍ മന്ത്രിയാണെന്ന അറിഞ്ഞ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഷെറിന്‍ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാവുന്നതാണ്. അഞ്ചു മണിക്ക് ശേഷം ആദ്യ ഡോസ് അല്ലാത്തത് കാഷ്വാലിറ്റിയില്‍ എടുക്കാറില്ലെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാല്‍ ഒരു സര്‍വീസിനാണല്ലോ നമ്മള്‍ ഇരിക്കുന്നത്, ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി ഡോക്ടറോട് പറയുന്നു.

      'നിങ്ങള്‍ മോശം ഡോക്ടറാണെന്ന് പറയില്ല. പക്ഷേ ഇതുവരെ ചെയ്ത എല്ലാ പേരും ഇങ്ങനെ അല്ലേ പോകുക. അയാള്‍ വന്നു പറയുമ്പോള്‍ ചീട്ടില്ലെങ്കില്‍ ഏതെങ്കിലും കുത്തിവെപ്പെടുത്ത് കുഴപ്പത്തിലാകണ്ട. അഞ്ചു കിലോമീറ്റര്‍ പോയി ചീട്ടെടുത്തു വന്നിട്ടും പിന്നെ വര്‍ത്തമാനത്തിന് നില്‍ക്കേണ്ടതില്ലല്ലോ. ചീട്ടില്ലാതെ എടുക്കാനാവില്ല നിങ്ങള്‍ക്ക് ബുദ്ധിമുട്ടായോ എന്നൊരു വാക്ക് പറഞ്ഞാല്‍ അയാള്‍ അലിഞ്ഞ് പോകില്ലേ' മന്ത്രി ഡോക്ടറോട് ചോദിക്കുന്നു.

      സംഗതി മോശമാണെന്നും ഇത്തരം കാര്യങ്ങള്‍ നോട്ട് ചെയ്യുകയാണെന്നും മന്ത്രി പറയുന്നു. പല ആശുപത്രികളിലും രോഗികളോട് സംയമനത്തോടെ പെരുമാറാന്‍ സാധിക്കുന്നില്ലെന്ന് ശൈലജ പറയുന്നു. കുട്ടിക്കെടുത്ത ഇന്‍ജെക്ഷനിലൂടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഒരു ഡോക്ടറായിട്ട് മരുന്ന് മാറ്റി എടുക്കുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറയുന്നു. എന്നാല്‍ അത്രയും വര്‍ത്തമാനം പറഞ്ഞതുകൊണ്ട് അയാള്‍ക്ക് ഒരു പേടി വേറെ ഇന്‍ജെക്ഷനാണോ എടുത്തെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറോട് പറയുന്നു.

      നിങ്ങള്‍ ഡോക്ടര്‍മാരെ സംരക്ഷിക്കാനാണ് ഞാന്‍ മന്ത്രിയായിട്ട് ഇരിക്കുന്നതെന്നും എന്നാല്‍ നിങ്ങള്‍ രോഗികളോട് മാന്യമായി പെരുമാറണമെന്നുള്ളത് പ്രധാനമാണെന്നും മന്ത്രി പറയുന്നു. ഒരു ചെറിയ വര്‍ത്തമാനത്തില്‍ തീരാവുന്ന പ്രശ്‌നമാണ് ബുദ്ധിമുട്ടുണ്ടാക്കി വെച്ചിരിക്കുന്നതെന്ന് ഡോക്ടറോട് പറയുന്നു. അവസാനം കുട്ടിയോടും മന്ത്രി സംസാരിക്കുന്നുണ്ട്. പേര് വിവരങ്ങള്‍ എല്ലാം അന്വേഷിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാവുന്നതാണ്. അയാളോട് പരാതി എഴുതി നല്‍കാനും മന്ത്രി ആവശ്യപ്പെടുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}