HOME » NEWS » Kerala » FORMER MINISTER KR GOWRIAMMAS HEALTH CONDITION IS CRITICAL

മുൻമന്ത്രി കെ ആർ ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം പി ആർ എസ് ആശുപത്രി അധികൃതർ ഇന്നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

News18 Malayalam | news18-malayalam
Updated: May 5, 2021, 10:06 PM IST
മുൻമന്ത്രി കെ ആർ ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; ഐസിയുവിലേക്ക് മാറ്റി
KR Gouri Amma
  • Share this:
തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. തിരുവനന്തപുരം പി ആർ എസ് ആശുപത്രി അധികൃതർ ഇന്നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം ഗൗ​രി​യ​മ്മ​ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ​ഗുരുതരമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പ​നി​യും മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​വും​മൂ​ലം ക​ഴി​ഞ്ഞ മാ​സം 22 ന് ​ആ​ണ് ഗൗ​രി​യ​മ്മ​യെ തി​രു​വ​ന​ന്ത​പു​രം പി​.ആ​ര്‍.​എ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 102 വ​യ​സു​ള്ള ഗൗ​രി​യ​മ്മ ഏ​പ്രി​ല്‍ ആ​ദ്യം ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ ആർ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
 Also Read- മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 13 രോഗികൾ വെന്തു മരിച്ചു

സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിൽ സഹോദരി ​ഗോമതിയുടെ മകൾ പ്രൊഫ. പി.​ സി. ബീ​നാ​കു​മാ​രി​യ്ക്കൊപ്പമാണ് ​ഗൗരിയമ്മ താമസിക്കുന്നത്.


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സന്ദർശിച്ചിരുന്നു.


News Summary- Former Minister KR Gowriamma's health condition is critical; Transferred to ICU in Private hospital in Thiruvananthapuram


Keywords-  Former Minister K R Gowriamma, K R Gowriamma, C P M, J S S, Alappuzha, T V Thomas, Communist Party
Published by: Anuraj GR
First published: May 5, 2021, 10:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories