• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSEB | 'എന്‍റെ കാലത്ത് നടന്നതെല്ലാം നിയമപരമായി, ചെയര്‍മാന്‍റെ ആരോപണം പുതിയ മന്ത്രിയുടെ അറിവോടെയാണോ?' എം.എം മണി

KSEB | 'എന്‍റെ കാലത്ത് നടന്നതെല്ലാം നിയമപരമായി, ചെയര്‍മാന്‍റെ ആരോപണം പുതിയ മന്ത്രിയുടെ അറിവോടെയാണോ?' എം.എം മണി

ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിക്കാന്‍ കഴിഞ്ഞു. വൈദ്യുതി ഉൽപാദനം ഉയർത്തി. അത് കെ.എസ്.ഇ.ബി.യുടെ സുവർണകാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

എം എം മണി

എം എം മണി

  • Share this:
    വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാസേനയെ ഉപയോഗിച്ചതിനെതിരെ ഇടത് സംഘടനകള്‍ സമരം നടത്തുന്നതിനെതിരെ  കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോക് ഐ.എ.എസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രംഗത്ത്.  കഴിഞ്ഞ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ബോര്‍ഡില്‍ നടന്ന ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

    തന്‍റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്, ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പോലീസിനെ കയറ്റേണ്ട സ്ഥിതിയായി, ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്‍റെ  പ്രതികരണമെന്നും  അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    READ ALSO- KSEB | മുന്‍ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് കെ.എസ്.ഇ.ബി.യില്‍ നടന്നത് ഗുരുതര ക്രമക്കേടുകള്‍; ആരോപണവുമായി ചെയര്‍മാന്‍

    കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബി.ക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണ്?. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി അറിഞ്ഞാണോ ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് ചെയർമാനെകൊണ്ട് പറയിപ്പിച്ചതാണോ?. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ലെന്നും എം.എം മണി പ്രതികരിച്ചു.

    താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയത്. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിക്കാന്‍ കഴിഞ്ഞു. വൈദ്യുതി ഉൽപാദനം ഉയർത്തി. അത് കെ.എസ്.ഇ.ബി.യുടെ സുവർണകാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് മുന്‍ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയര്‍മാന്‍  പറഞ്ഞത്. കഴിഞ്ഞ ശമ്പള പരിഷ്കരണം നടത്തിയത് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി ചൂണ്ടിക്കാണിച്ചതാണെന്നും ചെയര്‍മാന്‍ കുറിപ്പില്‍ പറയുന്നു.

    മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ പേരിലുള്ള ഭൂമി പതിച്ചു കൊടുക്കാന്‍ ശ്രമം നടന്നു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത്  നടന്ന നീക്കമാണിത്,  ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്‍റെയോ സര്‍ക്കാരിന്‍റെയോ അനുമതി ഇല്ലാതെ സ്ഥലം വിട്ടു നല്‍കി. നൂറ് കണക്കിന് ഏക്കര്‍ സ്ഥലമാണ് ആരും അറിയാതെ ഒരു ജൂനിയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് കൊടുത്തതുമാണ് ചെയര്‍മാന്‍റെ കുറിപ്പിലെ പ്രധാന ക്രമക്കേടുകള്‍.

    കരാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പല സുപ്രധാന വിവരങ്ങളും ആസ്ഥാനത്ത് നിന്ന് ചോരുന്നുണ്ട്. തീരെ  സുരക്ഷയില്ലാത്തതിനാലാണ് ആസ്ഥാനത്തെ സുരക്ഷാ ചുമതല വ്യവസായ സുരക്ഷാ സേനയെ ഏല്‍പ്പിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.  എല്ലാ കംപ്യൂട്ടറുകള്‍ക്കും ഡേറ്റാ പോര്‍ട്ടുകള്‍ ഉള്ളതുകൊണ്ട് തുറന്നുകിടക്കുന്ന  ഓഫീസുകളില്‍ കടന്നുകയറിയാല്‍ ആര്‍ക്കും വിവരം ചോര്‍ത്താവുന്ന സ്ഥിതിയാണുള്ളത്.

    മാനേജിങ് ഡയറക്ടറോ ഫുള്‍ ബോര്‍ഡോ അറിയാതെ  വര്‍ഷം 12 കോടി രൂപ ചെലവില്‍ 90 ഉദ്യോഗസ്ഥരെ വാട്സാപ്പ് സന്ദേശം നല്‍കി നിയമിച്ച സംഭവത്തില്‍ അച്ചടക്ക നടപടിയിലെത്തിയെന്നും ചെയര്‍മാന്‍ പറഞ്ഞു.
    Published by:Arun krishna
    First published: