നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎം മാണിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് ഒന്നാകെ വലിയ നഷ്ടം: ഉമ്മൻചാണ്ടി

  കെഎം മാണിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് ഒന്നാകെ വലിയ നഷ്ടം: ഉമ്മൻചാണ്ടി

  തനിക്ക് ആത്മവിശ്വാസം നൽകിയ നേതാവ് ആയിരുന്നു മാണിയെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു. ഏത് കാര്യത്തിനും സഹായം ആയിരുന്നു മണി സാറെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

  ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

  ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   കൊച്ചി: അന്തരിച്ച കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണിയെ അനുസ്മരിച്ച് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. 60 വർഷം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെഎം മാണിയുടെതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

   also read: മാണിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി എകെ ആന്റണി; നഷ്ടമായത് അധ്വാന വർഗത്തിന് വേണ്ടി പ്രവർത്തിച്ച നേതാവിനെ

   നീണ്ട കാലത്തെ വ്യക്തി ബന്ധവും ആത്മബന്ധം ആണ് മാണിസാറുമായുള്ളത്- ഉമ്മൻചാണ്ടി പറഞ്ഞു. മാണിയുടെ വിയോഗം വ്യക്തിപരമായ നഷ്ടം ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

   also read: ഇഷ്ട വകുപ്പ് ധനകാര്യം; 12 മന്ത്രിസഭകളില്‍ അംഗം

   തനിക്ക് ആത്മവിശ്വാസം നൽകിയ നേതാവ് ആയിരുന്നു മാണിയെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു. ഏത് കാര്യത്തിനും സഹായം ആയിരുന്നു മണി സാറെന്നും ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫിന് മാത്രമല്ല രാഷ്ട്രീ യ കേരളത്തിന് ഒന്നാകെ വലിയ നഷ്ടം ആണ് വിയോഗം എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

   ശ്വാസകോശ സംബന്ധമായ അനുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കെഎം മാണി വൈകിട്ട് അഞ്ചുമണിയോടെയാണ് അന്തരിച്ചത്.
   First published:
   )}