തിരുവനന്തപുരം: മുന്‍ ആരോഗ്യ - ടൂറിസം വകുപ്പ് മന്ത്രി ആർ സുന്ദരേശന്‍നായര്‍(82 )അന്തരിച്ചു . തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1981ലെ കരുണാകരന്‍ മന്ത്രിസഭയില്‍ എൻഡിപിയുടെ പ്രതിനിധിയായിരുന്നു . എന്‍ഡിപിയുടെ സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കര മണ്ഡലത്തിൽ നിന്ന് അഞ്ചും ആറും കേരള നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി , എന്‍എസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡൻ്റ് , കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം , കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
ബിരുദാനന്തര ബിരുദധാരിയായ സുന്ദരേശന്‍ നായര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറി കോളേജിന്റെ ഉടമയും അധ്യാപകനുമായിരുന്നു. ഭാര്യ അഡിഷണല്‍ സെക്രട്ടറിയായി വിരമിച്ച ബി.ലീലാകുമാരി. മക്കള്‍: പ്രീത എസ് നായര്‍ (LIC), പ്രതിഭ എസ് നായര്‍ (MG കോളേജ് ), പ്രതീക് എസ് നായര്‍ (ഹോങ്കോങ്) മരുമക്കള്‍: അഡ്വ. എസ്. സുദീപ്, ഗോപകുമാര്‍.പി , നിഷ. ജി. ആര്‍
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.