കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലന്‍സ് അന്വേഷിക്കട്ടെ. വിജിലന്‍സ് കോടതിയില്‍ രാഷ്ട്രീയ നേതാക്കളുടെ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.
അന്വേഷണം എപ്പോഴും ആരുടെ പേരിലും നടത്താം. താന്‍ മന്ത്രിയായിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ചെയര്‍മാനുമായിരുന്നു. അതിനു ശേഷവും മന്ത്രിമാര്‍ വന്നു. ആരെ പറ്റിയും അന്വേഷിക്കാം. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.
പാലം നിർമ്മാണം പൂർത്തിയാക്കിയതും ഇടതു സർക്കാരിന്റെ കാലത്താണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടുയും പ്രതികരിച്ചു.
പാലാരിവട്ടം പാലം പൊളിച്ചു പണിയുമെന്നും അഴിമതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.