നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Ansi Kabeer | നൊമ്പരമായി അന്‍സി; അച്ഛനെത്തിയത് ഇന്നലെ; അവസാനമായി ഒന്നു കാണാനാകാതെ അമ്മ; മൃതദേഹം കബറടക്കി

  Ansi Kabeer | നൊമ്പരമായി അന്‍സി; അച്ഛനെത്തിയത് ഇന്നലെ; അവസാനമായി ഒന്നു കാണാനാകാതെ അമ്മ; മൃതദേഹം കബറടക്കി

  അന്‍സിയുടെ മരണവാര്‍ത്തയറിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ അന്‍സിയുടെ അമ്മ ആത്മഹത്യക്കു ശ്രമിച്ചിരുന്നു

  ansi_kabeer

  ansi_kabeer

  • Share this:
   തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്(25) ജന്മനാടിന്റെ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം പാലാംകോണത്തെ വീട്ടിലെത്തിച്ചത്. അന്‍സിയുടെ പിതാവ് അബ്ദുല്‍ കബീര്‍ ഖത്തറില്‍നിന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയതിനു ശേഷം മൃതദേഹം ആലംകോട് ജുമാ മസ്ജിദില്‍ കബറടക്കി.

   ആലംകോട് പാലാംകോണം അന്‍സി കോട്ടേജില്‍ അബ്ദുല്‍ കബീര്‍-റസീന ബീവി ദമ്പതിമാരുടെ ഏകമകളാണ് അന്‍സി.

   അന്‍സിയുടെ മരണവാര്‍ത്തയറിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ അന്‍സിയുടെ അമ്മ റസീന ബീവി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കബറടക്കത്തിന്റെ സമയത്ത് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അന്‍സിയുടെ അമ്മയെ വീട്ടിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണെങ്കിലും അപകടനില തരണംചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

   അന്‍സിയോടൊപ്പം മിസ് കേരള റണ്ണര്‍ അപ്പായ അഞ്ജന ഷാജനും മരിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ ഇരുവരും മരിച്ചിരുന്നു.

   അൻസി മരിച്ച വിവരം നാട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അൻസിയുടെ സുഹൃത്ത്, തൊട്ടടുത്ത വീട്ടിൽ വിളിച്ച് വിവരം പറഞ്ഞിരുന്നു. എന്നാൽ അപകടവിവരം മറ്റാരിൽ നിന്നോ അറിഞ്ഞ മാതാവ് റസീന വിഷം കഴിക്കുകയായിരുന്നു. മരണ വിവരം പറയാനായി അയൽവാസികൾ അൻസിയുടെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പൊലീസ് വരുന്നതിന് മുമ്പ് വാതിൽ തുറന്ന റസീന, ഛർദ്ദിച്ചു. വൈകാതെ സ്ഥലത്തെത്തിയ പൊലീസ് റസീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൻസിയുടെ പിതാവ് കബീർ വിദേശത്താണ്.

   Also Read-Ansi Kabeer | വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷം കഴിച്ചു

   അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കള്‍. പോകാനുള്ള സമയമായി' (It's time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

   തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്.

   മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

   മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം.

   Also Read- ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ

   സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍.

   നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്.
   Published by:Karthika M
   First published:
   )}