നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Ansi Kabeer | വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷം കഴിച്ചു

    Ansi Kabeer | വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷം കഴിച്ചു

    അൻസി മരിച്ച വിവരം സുഹൃത്ത്, തൊട്ടടുത്ത വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ അപകടവിവരം മറ്റാരിൽ നിന്നോ അറിഞ്ഞ മാതാവ് റസീന വിഷം കഴിക്കുകയായിരുന്നു

    ansi_kabeer

    ansi_kabeer

    • Share this:
      തിരുവനന്തപുരം: വാഹനാപകടത്തിൽ മുൻ മിസ് കേരള (Miss Kerala) അൻസി കബീർ (Ansi Kabeer) മരിച്ച വിവരം അറിഞ്ഞ് അമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് (Suicide Attempt) ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അൻസിയും 2019-ലെ മിസ് കേരള റണ്ണർ അപ്പായിരുന്ന അഞ്ജന ഷാജനും വൈറ്റിലയിൽ വെച്ച് കാറപകടത്തിൽ മരിച്ചത്.

      അൻസി മരിച്ച വിവരം നാട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അൻസിയുടെ സുഹൃത്ത്, തൊട്ടടുത്ത വീട്ടിൽ വിളിച്ച് വിവരം പറഞ്ഞിരുന്നു. എന്നാൽ അപകടവിവരം മറ്റാരിൽ നിന്നോ അറിഞ്ഞ മാതാവ് റസീന വിഷം കഴിക്കുകയായിരുന്നു. മരണ വിവരം പറയാനായി അയൽവാസികൾ അൻസിയുടെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പൊലീസ് വരുന്നതിന് മുമ്പ് വാതിൽ തുറന്ന റസീന, ഛർദ്ദിച്ചു. വൈകാതെ സ്ഥലത്തെത്തിയ പൊലീസ് റസീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൻസിയുടെ പിതാവ് കബീർ വിദേശത്താണ്.

      മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

      മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം.

      സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍.

      Also Read- ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ

      നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്.

      സ്കൂട്ടറിൽ ലോറിയിടിച്ച് പതിന്നാലുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ
       കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(14)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ. കോഴിക്കോട് കൂത്താളിയിൽ ആറേ രണ്ട് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്.

      ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. കോഴിക്കോട് ഡിസിസിയിൽ ഇന്ദിര ഗാന്ധി അനുസമരണത്തിന്‍റെ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സത്യൻ കങ്ങിയാണ് മകളുടെ മരണ വിവരം അറിയുന്നത്.
      Published by:Anuraj GR
      First published:
      )}