കൊച്ചി: കാറപകടത്തിൽ മുൻ മിസ് കേരള (Miss Kerala)അടക്കം മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ്ഡിസ്ക് പോലീസ് (Kerala Police)വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സിസിടിവി ദൃശ്യങ്ങൾ (CCTV footage)അടങ്ങിയതാണ് ഹാർഡ് ഡിസ്ക്. പാസ്വേഡ് ലഭിക്കാത്തതിനെ തുടർന്നാണ് ഇത് പോലീസ് പിടിച്ചെടുത്തത്.
ഫോർട്ടുകൊച്ചിയിലെ നമ്പർ എയ്റ്റീൻ ഹോട്ടലിൽ നടന്ന നിശാ പാർട്ടിയിൽ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. അപകടത്തിൽപെട്ടവർ എത്രസമയം ഇവിടെ ഉണ്ടായിരുന്നുവെന്നും പാർട്ടിയിൽ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉണ്ടായിരുന്നോവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
ഇന്നലെ ഹോട്ടൽ പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കിന്റെ പാസ് വേഡ് ലഭിച്ചില്ല. ഐ ടി വിദഗ്ദ്ധരുടെ സേവനം പോലീസ് ഇതിനായി ഉപയോഗപ്പെടുത്തും. ഒന്നരമണിക്കൂറോളം ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി ഇതിനിടെയാണ് സി സി ടി വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കിന്റെ പാസ്സ്വേർഡ് തങ്ങൾക്ക് അറിയില്ലെന്ന് ഹോട്ടൽ മാനേജ്മെൻറ് അറിയിച്ചത്. ആവശ്യമെങ്കിൽ വീണ്ടും ഹോട്ടൽ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ ഒന്ന് തിങ്കളാഴ്ച്ച പുലർച്ചെയാണ് ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ അപകടമുണ്ടായത്. വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണർ അപ്പ് അൻജന ഷാജൻ എന്നിവർ സംഭവസ്ഥലത്തു വെച്ചും ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസം ആശുപത്രിയിലും വെച്ച് മരിച്ചു.
Also Read-
മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസ്; പാര്‍ട്ടി നടന്ന കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് പരിശോധനഅപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ അബ്ദുറഹ്മാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.
Also Read-
Saji Cheriyan | സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം: മന്ത്രി സജി ചെറിയാൻഎന്നാൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ റിമാൻഡിൽ തുടരുകയാണ്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
എതിരെ വന്ന ബൈക്കുമായി കൂട്ടിയിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ച കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം. ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നിന്ന് നിശാപാർട്ടി കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനുവദിച്ച സമയപരിധിലും കൂടുതൽ ബാർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.