HOME » NEWS » Kerala » FORMER MLA CP MOHAMMED SAYS HE WAS A VICTIM OF COMMUNAL HATE CAMPAIGN MM TV PRU

താൻ വർഗീയ പ്രചാരണത്തിൻ്റെ ഇരയാണെന്ന് മുൻ എം.എൽ.എ. സി.പി. മുഹമ്മദ്

സിപിഎമ്മിന്റെ വര്‍ഗീയ പ്രചരണം മൂലമാണ് കഴിഞ്ഞ തവണ തോറ്റത് എന്ന് സി.പി. മുഹമ്മദ്

News18 Malayalam | news18-malayalam
Updated: February 23, 2021, 5:47 PM IST
താൻ വർഗീയ പ്രചാരണത്തിൻ്റെ ഇരയാണെന്ന് മുൻ എം.എൽ.എ. സി.പി. മുഹമ്മദ്
സി.പി. മുഹമ്മദ്
  • Share this:
പാര്‍ട്ടി പറഞ്ഞാല്‍ ഒരു തവണ കൂടി പട്ടാമ്പിയില്‍ മത്സരിക്കുമെന്ന് മുന്‍ എംഎല്‍എയും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ സി.പി. മുഹമ്മദ്. സിപിഎമ്മിന്റെ വര്‍ഗീയ പ്രചരണം മൂലമാണ് കഴിഞ്ഞ തവണ തോറ്റത്. ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്നും മുഹമ്മദ് ന്യൂസ് 18 നോട് പറഞ്ഞു.

പട്ടാമ്പി സീറ്റിനായി കോണ്‍ഗ്രസില്‍ കൂടുതല്‍ പേര്‍ രംഗത്തു വരികയും, മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം സീറ്റ് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി. മുഹമ്മദ് നിലപാട് വ്യക്തമാക്കിയത്.  പാര്‍ട്ടി പറഞ്ഞാല്‍ ഒരു തവണ കൂടി മത്സരിക്കുമെന്നും അതുകഴിഞ്ഞ് മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ തവണ തോറ്റത് സിപിഎമ്മിൻ്റെ തെറ്റായ പ്രചാരണം മൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണത്തിന്റെ ഇരയാണ് താന്‍. കഴിഞ്ഞ തവണ തോറ്റത് അതുമൂലമാണ്. നാലു വോട്ടിന് വേണ്ടി കടുത്ത വര്‍ഗീയത പറയുകയാണ് സിപിഎമ്മെന്നും മുഹമ്മദ് ആരോപിച്ചു.

'വിജയരാഘവൻ്റെ നാവിൽ വികട സരസ്വതി'

ന്യൂനപക്ഷ വർഗീയതയാണ് തീവ്രമെന്ന് പറഞ്ഞ സി.പി.എം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ്റെ വായിൽ വികട സരസ്വതിയാണ്. ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നതിനാണ് വിജയരാാഘവൻ്റെ ശ്രമം. നാലു വോട്ടിന് വേണ്ടി സി പി എം പച്ചയക്ക് വർഗീയത പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു .

എല്ലാ വർഗീയതയെയും ഒരു പോലെ എതിർക്കേണ്ടടതുണ്ടെന്ന് മുഹമ്മദ്. പാഷാണം വർക്കിയുടെ പണിയാണ് സി പി എം ഇപ്പോൾ ചെയ്യുന്നത്. ഹിന്ദു വീട്ടുകളിൽ ഹിന്ദു ദൈവത്തിൻ്റെയും മുസ്ലീം വീടുകളിൽ അവരുടെ മത ചിഹ്നവും, ക്രിസ്ത്യൻ വീടുുകളിൽ യേശുവിൻ്റെയും ചിത്രങ്ങൾ കയ്യിൽ വെച്ചാണ് സി പി എം വർഗീയ പ്രീണനം നടത്തുന്നതെന്നും മുഹമ്മദ്.



യുവാക്കൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു

തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളെ മത്സരിപ്പിയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ പഴയ ആളുകളുടെ കൂടി അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തതണമെന്നാണ് തൻ്റെ അഭിപ്രായം. മത്സരിയ്ക്കുന്നതിന് കാലപരിധി വയ്ക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെ വന്നാലും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്ക് മത്സരിക്കുന്നതിന് കാലപരിധി നിശ്ചയിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടാമ്പിയ്ക്ക് നേട്ടമുണ്ടായത് തൻ്റെ കാലത്ത്

താൻ എം.എൽ.എ. ആയപ്പോഴാണ് പട്ടാമ്പിയിൽ ഏറ്റവും കൂടുതൽ വികസനം ഉണ്ടായതെന്ന് സി.പി. മുഹമ്മദ്‌ പറഞ്ഞു. പട്ടാമ്പി താലൂക്ക് ഉൾപ്പടെ യാഥാർത്ഥ്യമായത് താൻ എം.എൽ.എ. ആയപ്പോഴാണ്. അന്ന് ചെയ്ത കാര്യങ്ങളുടെയും വിഭാവനം ചെയ്ത പദ്ധതികളുടെയും നേട്ടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ  വർഗീയ പ്രചരണം ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ തവണ ജയിച്ചേനേയെന്ന് സി.പി. മുഹമ്മദ് അഭിപ്രായപ്പെട്ടു.

Summary: KPCC Vice-President C.P. Mohammed is ready to contest in Assembly Polls, if party wants him to. He gives an exclusive interview to Malayalam News 18
Published by: user_57
First published: February 23, 2021, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories