• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; 11 മണിക്ക് മാധ്യമങ്ങളെ കാണും

CPM സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; 11 മണിക്ക് മാധ്യമങ്ങളെ കാണും

ജില്ലാ ഘടകത്തിൽ തുടരണമെന്ന പാർട്ടി നിർദേശം നല്‍കിയെങ്കിലും ജെയിംസ് മാത്യു ഇത് അംഗീകരിക്കാന്‍ തയറായില്ല

  • Last Updated :
  • Share this:
    സജീവ രാഷ്ടീയം (Active Politics) ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് മുന്‍ എംഎല്‍എയും സിപിഎം (CPM) നേതാവുമായ ജെയിംസ് മാത്യു (James Mathew). വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  ജില്ലാ ഘടകത്തിൽ തുടരണമെന്ന പാർട്ടി നിർദേശം നല്‍കിയെങ്കിലും ജെയിംസ് മാത്യു ഇത് അംഗീകരിക്കാന്‍ തയറായില്ല. ഇന്ന് രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ  കാണും.

    സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലയിലെ  നേതാക്കളിൽ പ്രധാനിയാണ് ജെയിംസ് മാത്യു. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയിൽ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പാർട്ടി ഒഴിവാക്കിയിരുന്നു.

    എസ്എഫ്‌ഐയുടെ സംസ്ഥാന- അഖിലേന്ത്യ തലങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയാണ് ജെയിംസ് മാത്യു. ഇരിക്കൂറിൽ നിന്ന് 1987, 2006 വർഷങ്ങളിൽ മത്സരിച്ച ജെയിംസ് മാത്യു  തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2011 ലും 2016 ലും നിയമസഭയിലെത്തി.

    CPM | കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി


    കെ.വി തോമസിനെ (KV Thomas) കോണ്‍ഗ്രസ് (Congress) പുറത്താക്കിയാല്‍ സിപിഎം (CPM) അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan).  കെ വി തോമസിനെ പുറത്താക്കിയാൽ രാഷ്ട്രീയ അഭയം നല്‍കാന്‍ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകുമെന്നും കോടിയേരി കണ്ണൂരില്‍ നടത്തിയ ബഹുജനക്യാംപെയിനിൽ പ്രഖ്യാപിച്ചു.

    'ബിജെപിക്ക് ഒപ്പം ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്‍റെ പേരിൽ കെ.വി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസ്സിനോടല്ല. കെ.വി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകും'', കോടിയേരി വ്യക്തമാക്കി.

    കോൺഗ്രസ്സുകാർ ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെ പോകുകയാണ് ,പലയിടത്തും കോൺഗ്രസുകാർ ബിജെപിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വർഷം വർഗ്ഗീയ കലാപങ്ങൾ ഇല്ലാത്ത പശ്ചിമ ബംഗാളിൽ ഇന്ന് കലാപങ്ങൾ പതിവായി. ഇടതു പക്ഷം ഇല്ലാതായാൽ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും  കോടിയേരി ആരോപിക്കുന്നു.

    അതേസമയം, അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെ  പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തു . എഐസിസി അം​ഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സമിതിയുടെ ശുപാർശകളിൽ അന്തിമ തീരുമാനം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാകും.
    Published by:Arun krishna
    First published: