HOME » NEWS » Kerala » FORMER MLA E NARAYANAN NAIR PASSED

മുന്‍ എം.എല്‍.എ ഇ.നാരായണന്‍ നായര്‍ അന്തരിച്ചു

News18 Malayalam
Updated: November 27, 2018, 6:07 PM IST
മുന്‍ എം.എല്‍.എ ഇ.നാരായണന്‍ നായര്‍ അന്തരിച്ചു
  • Share this:
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൊയിലാണ്ടി മുന്‍ എം.എല്‍.എയുമായ ഇ. നാരായണന്‍ നായര്‍(87) അന്തരിച്ചു.

1970 മുതല്‍ 1980 വരെ രണ്ടു തവണ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കെ.പി.സി.സി അംഗം, നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് സേവക് സമാജ് സംസ്ഥാനപ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊയിലാണ്ടി സര്‍ക്കാര്‍ കോളജ് സ്ഥാപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍നായരായിരുന്നു.

ഭാര്യ: കല്ല്യാണി (റിട്ട. അദ്ധ്യാപിക). മകന്‍; ഇ.എന്‍..രജ്ഞിത് (സഹകരണ വകുപ്പ് സുപ്രണ്ട് കൊയിലാണ്ടി ) മരുമകള്‍: നിഷ (അമൃത വിദ്യാലയം)

First published: November 27, 2018, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories