• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുൻ എംഎൽഎ പ്രൊഫ. നബീസ ഉമ്മാൾ അന്തരിച്ചു; മുഖ്യമന്ത്രിയും ഗവർണറും അനുശോചിച്ചു

മുൻ എംഎൽഎ പ്രൊഫ. നബീസ ഉമ്മാൾ അന്തരിച്ചു; മുഖ്യമന്ത്രിയും ഗവർണറും അനുശോചിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

  • Share this:

    തിരുവനന്തപുരം: കഴക്കൂട്ടത്തെ മുൻ എംഎൽഎ നബീസ ഉമ്മാൾ(92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ദയും സിപിഎം പവർത്തകയുമായിരുന്നു നബീസ ഉമ്മാൾ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു.

    കേരള സർവകലാശാലയിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

    കേരളത്തിലെ നിരവധി സർക്കാർ കോളെജുകളിൽ അധ്യാപി കയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായിരുന്നു. പണ്ഡിതയും സാംസ്കാരിക പ്രഭാഷകയുമായിരുന്നു. നബീസ ഉമ്മാളിന്‍റെ നിര്യാണത്തിൽ ഗവർണറും മുഖ്യമന്ത്രിയും അനുശോചിച്ചു.

    മുഖ്യമന്ത്രിയുടെ അനുശോചനം

    മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു.
    എ. ആർ. രാജരാജവർമക്കു ശേഷം യൂനിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നത്
    – മുഖ്യമന്ത്രി അനുസ്മരിച്ചു.

    മന്ത്രി വി ശിവൻകുട്ടിയുടെ അനുശോചനം

    പ്രൊഫ. നബീസാ ഉമ്മാളിന്റെ ഓരോ കാൽവെപ്പും ചരിത്രമായിരുന്നു. മികച്ച പ്രഭാഷക,നിയമസഭാ സാമാജിക, ആയിരങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥ,മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി തുടങ്ങി എന്തൊക്കെ ജീവിത സവിശേഷതകൾ. പുരോഗമന ആശയങ്ങളോട് കൈകോർത്തു നടന്ന ധീരയായ വനിതയ്ക്ക് പ്രണാമം..

    Published by:Anuraj GR
    First published: