തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംപിയും ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയുമായിരുന്ന എ. സമ്പത്തിനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു സമ്പത്ത്.
ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ഡൽഹി കേരള ഹൗസിൽ നിയമിച്ചത്. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ചുമതല എന്നതായിരുന്നു പാർട്ടി വിശദീകരണം. എന്നാൽ തിരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Also Read-
ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്പ്രളയകാലത്ത് നടത്തിയ നിയമനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ കോവിഡ് വ്യാപന സമയത്ത് ഡൽഹിയിൽ മലയാളികളെ സഹായിക്കുന്നതിന് പകരം കേരളത്തിൽ തുടർന്ന സമ്പത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അദ്ദേഹം പദവി രാജിവെച്ചു. ഇതോടെ സമ്പത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജിവെച്ചതെന്നായിരുന്നു സമ്പത്ത് പ്രതികരിച്ചത്.
ലെയ്സൺ ഓഫീസർ എന്ന നിലയിൽ സമ്പത്ത് കൈപ്പറ്റിയത് 22,74,346 ഡൽഹിയിലെ കേരളത്തിന്റെ ലെയ്സൺ ഓഫീസർ എന്ന നിലയിൽ സമ്പത്ത് കൈപ്പറ്റിയത് 22,74,346 രൂപയെന്ന് വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ശമ്പളം, യാത്രബത്ത, മെഡിക്കൽ ആനുകൂല്യം എന്നിങ്ങനെ 2019 ആഗസ്റ്റ് മൂന്നുമുതൽ 2021 മാർച്ച് ഒന്നുവരെ 19 മാസത്തിനിടെയാണ് ഇത്രയും രൂപ കൈപ്പറ്റിയതെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിൽ ഡൽഹിയിലെ കേരള ഹൗസ് റെസിഡൻറ് കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കി.
Also Read-
മുഖ്യമന്ത്രിയെ കണ്ടപ്പോൾ മലക്കം മറിഞ്ഞ് വ്യാപാരികൾശമ്പള ഇനത്തിൽ 14,88,244 രൂപ, യാത്രബത്ത 8,51,952 രൂപ, മെഡിക്കൽ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് കൈപ്പറ്റിയത്. ഈ കാലയളവിൽ ശരാശരി മാസശമ്പളം 1,19,000 രൂപ കൈപ്പറ്റിയതായി കണക്കാക്കാമെന്നും പ്രോപ്പർ ചാനൽ പ്രസിഡൻറ് എം കെ ഹരിദാസ് ചൂണ്ടിക്കാട്ടി. ലെയ്സൺ ഓഫീസർ എന്ന നിലയിൽ സമ്പത്ത് കോടികൾ ആനുകൂല്യമായി കൈപ്പറ്റിയെന്ന ആരോപണമാണ് ഇതോടെ പൊളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.