നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങൾക്കൊരു മകൾ പിറന്നു'; തെരഞ്ഞെടുപ്പ് പരാജയത്തെ മറന്ന് മുൻ MLA എൽദോ എബ്രഹാം

  'പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങൾക്കൊരു മകൾ പിറന്നു'; തെരഞ്ഞെടുപ്പ് പരാജയത്തെ മറന്ന് മുൻ MLA എൽദോ എബ്രഹാം

  ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാൻ ഊർജ്ജം നൽകുന്നതായി മകളുടെ ജനനമെന്ന് എൽദോ കുറിച്ചു.

  eldho abraham

  eldho abraham

  • News18
  • Last Updated :
  • Share this:
   മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സന്തോഷവാർത്തയുമായി മൂവാറ്റുപുഴയുടെ മുൻ എം എൽ എ എൽദോ എബ്രഹാം. തനിക്കൊരു മകൾ പിറന്ന സന്തോഷവാർത്ത എൽദോ എബ്രഹാം സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. പ്രതീക്ഷയുടെ പുതുനാമ്പായി ഒരു മകൾ പിറന്നെന്ന് എൽദോ ഫേസ്ബുക്കിൽ കുറിച്ചു. മെയ് 24നാണ് എൽദോ എബ്രഹാമിനും ഭാര്യ ആഗി മേരി അഗസ്റ്റിനും കുഞ്ഞ് പിറന്നത്.

   മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ആയിരുന്നു കുഞ്ഞിന്റെ ജനനം. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാൻ ഊർജ്ജം നൽകുന്നതായി മകളുടെ ജനനമെന്ന് എൽദോ കുറിച്ചു. തനിക്കും ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സന്തോഷത്തിന്റെ അലകടലായി തീർന്ന ദിനമായിരുന്നു മെയ് 24 എന്നും എൽദോ എബ്രഹാം കുറിച്ചു.

   എൽദോ എബ്രഹാം എം എൽ എയുടെ ഫേസ്ബുക്ക് കുറിപ്പ്,

   'പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങൾക്കൊരു മകൾ പിറന്നു. എനിക്കും ഭാര്യ ഡോ: ആഗി മേരി അഗസ്റ്റിനും കുടുബാംഗങ്ങൾക്കും സന്തോഷത്തിന്റെ അലകടലായി തീർന്ന ദിനമായിരുന്നു മെയ് 24. ജീവിതത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് കുതിപ്പ് പകരാൻ ഊർജ്ജം നൽകുന്നതായി മകളുടെ ജനനം.   മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലായിരുന്നു ജനനം. ഡോ: സബൈൻ ഉൾപ്പെടെ ഉള്ള ആശുപത്രിയിലെ ടീമിന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. കഴിഞ്ഞ ഒരു വർഷക്കാലത്തോളം ആശുപത്രിയിൽ നിന്ന് ഞങ്ങൾക്ക് നൽകിയ സേവനം മാതൃകാപരമാണ്. എട്ടു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഇന്ന് നേരെ തൃക്കളത്തൂരിലെത്തി അപ്പനേയും അമ്മയേയും കണ്ടു. അമ്മയ്ക്ക് പ്രായത്തേക്കാൾ ഉപരി ഓർമ്മ നന്നേ കുറവ്. കോവിഡ് സാഹചര്യമായതിനാൽ ആശുപത്രിയിൽ വന്നുമില്ല. മോളെ കാണിച്ച് ഇതാരാണ് എന്നറിയുമോ എന്ന ചോദിച്ച മാത്രയിൽ അമ്മയുടെ മറുപടി 'ഇതെന്റെ എൽദോസിന്റെ കുട്ടി'.

   CBSE class XII exams | CISCE, CBSE പ്ലസ് ടു പരീക്ഷ റദ്ദാക്കി

   അമ്മമാർക്ക് എപ്പോഴും മക്കൾ ഹൃദയത്തിന്റെ മിടിപ്പാണ്. ഭാര്യ ഡോ: ആഗി ഗർഭകാലത്ത് ഓരോ ചുവടും ശ്രദ്ദിക്കുമായിരുന്നു. സ്ത്രീകൾ അങ്ങനെയാണ്. കുഞ്ഞിനെ ഭൂമിയിലേക്ക് സമർപ്പിച്ചാലും വയറ്റിൽ കുഞ്ഞിനെ ചുമന്ന നാളുകൾ മരിക്കുവോളം വിസ്മരിക്കാൻ ഇടയില്ലല്ലൊ. ജീവിച്ച് നീങ്ങുമ്പോൾ ആ ഭാരം എന്നും ആഗിയുടെ കൈകളിൽ ഉണ്ടാകും എന്നുറപ്പാണ്. ഒരുപാട് സന്തോഷം. ഇപ്പോൾ ഞങ്ങൾക്ക് ഒരു രാജകുമാരിയെ കൂടെ കിട്ടി.
   അമ്മതൻ ഗർഭപാത്രമൊന്നിലായ് എത്രനാൾ.....
   പൊക്കിൾകൊടി ബന്ധത്തിൻ ചങ്ങലയറുത്തു....
   ഒരു കുഞ്ഞു തേങ്ങലുമായിങ്ങു ഭൂമിയിൽ.....'

   2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് എൽദോ എബ്രഹാം നിയമസഭയിലേക്ക് എത്തിയത്. 9375 വോട്ടുകൾക്ക് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി ആയിരുന്നു നിയമസഭയിലേക്ക് എത്തിയത്. എന്നാൽ, ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനോട് തോൽവി ഏറ്റുവാങ്ങി.
   Published by:Joys Joy
   First published:
   )}