• HOME
  • »
  • NEWS
  • »
  • kerala
  • »
  • NSS മുൻ പ്രസിഡന്റ് അഡ്വ പി.എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു

NSS മുൻ പ്രസിഡന്റ് അഡ്വ പി.എൻ നരേന്ദ്രനാഥൻ നായർ അന്തരിച്ചു

നാല് തവണ എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

  • Last Updated :
  • Share this:
    പത്തനംതിട്ട : എൻ എസ് എസ് മുൻ പ്രസിഡന്‍റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. നാല് തവണ എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെ വൈകിട്ട് ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയിൽ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ.

    എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് , എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരൻ നായർ (തിരുവല്ല)‍, ജസ്റ്റിസ് കെ.ഹരിപാൽ(കേരള ഹൈക്കോടതി) സഹോദരങ്ങൾ; ഡോ. പിൻ എൻ രാജു, പിഎൻ രവീന്ദ്രനാഥ്, എൻ ശാരദാമ്മ.
    Published by:Jayesh Krishnan
    First published: