കണ്ണൂർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പള്ളി പാലെരിഞ്ഞാല്‍ സ്വദേശി എം കെ ശശി(51)ആണ് മരിച്ചത്.വീടിന് സമീപത്ത് വച്ചാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. ഉടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Also Read-മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴി അപകടം; ഹോമിയോ ഡോക്ടർ മരിച്ചു
ആറളം പഞ്ചായത്ത് മുൻ അംഗമായ എം കെ ശശി നിലവിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്. അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Electrocuted death, Kannur