ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഉമ്മൻചാണ്ടിയുടെ മുൻ പെഴ്സനൽ സ്റ്റാഫംഗം; പെൻഷൻ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടി
ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഉമ്മൻചാണ്ടിയുടെ മുൻ പെഴ്സനൽ സ്റ്റാഫംഗം; പെൻഷൻ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടി
പല കാരണങ്ങള്‍ പറഞ്ഞ് ഓരോ സെക്ഷനില്‍ ഇരിക്കുന്നവര്‍ തന്റെ പെന്ഷന് ഫയല്‍ മടക്കുകയാണെന്നും ജോപ്പന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പെന്ഷന് ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യര്‍ഥിച്ചത്.
കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ (Oommen Chandy) പെഴ്സനല്‍ സ്റ്റാഫ് (Personal staff) അംഗമായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹതപ്പെട്ട പെന്ഷന് (pension) നിഷേധിക്കുന്നുവെന്ന പരാതിയുമായി ടെനി ജോപ്പന്(Tenny Joppan). പല കാരണങ്ങള്‍ പറഞ്ഞ് ഓരോ സെക്ഷനില്‍ ഇരിക്കുന്നവര്‍ തന്റെ പെന്ഷന് ഫയല്‍ മടക്കുകയാണെന്നും ജോപ്പന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പെന്ഷന് ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യര്‍ഥിച്ചത്.
സോളാര്‍ വിവാദത്തിന്റെ (Solar Controversy) പേരില്‍ ഉമ്മന്‍ചാണ്ടിയുടെ പെഴ്സനല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പനാണ് തനിക്ക് പെന്ഷന് ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും സഹായം ആവശ്യപ്പെടുന്നത്. പെന്ഷന് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് മുമ്പിലുള്ളതെന്നും ജോപ്പന് കുറിച്ചു.
സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫോണ്‍ കോള്‍ രേഖകളില്‍ ജോപ്പന്റെ നമ്പരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പഴ്സനല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന് നായരുടെ പരാതിയില്‍ ജോപ്പന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരില്‍ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇതും നഷ്ടത്തിലായെന്നും പെന്ഷന് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഏക വഴി എന്നും ജോപ്പന് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
സോളാര്‍ കേസില്‍ താന്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ജോപ്പന് നടത്തിയ വെളിപ്പെടുത്തല്‍ അടുത്തിടെ വിവാദമായിരുന്നു. സോളാര്‍ വിവാദത്തിനുശേഷം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നാണ് ടെനി ജോപ്പന് പറയുന്നത്. പെന്ഷന് കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടായിട്ടും തഴയുകയാണെന്നു ജോപ്പന് പറയുന്നു.
മുഖ്യമന്ത്രിയുടെ സഹായം തേടിയ വാർത്ത പുറത്തുവന്നതോടെ പോസ്റ്റ് ടെനി ജോപ്പന്റെ ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.