• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'യൂണിവേഴ്സിറ്റി കോളജിലെ SFI നേതാക്കൾക്ക് അധ്യാപകരുടെ ഒത്താശ'; മുൻ പ്രിൻസിപ്പൽ

'അധ്യാപകരുടെ ഒത്താശയോടെയാണ് സമാന്തര അധികാര കേന്ദ്രമായി എസ്.എഫ്.ഐ തുടരുന്നത്. അവര്‍ക്ക് ഇടിമുറി ഒന്നും ആവശ്യമില്ല. അവര്‍ക്ക് എവിടെയിട്ടും ആരെയും  ഇടിക്കാം.'

news18
Updated: July 14, 2019, 1:30 PM IST
'യൂണിവേഴ്സിറ്റി കോളജിലെ SFI നേതാക്കൾക്ക് അധ്യാപകരുടെ ഒത്താശ'; മുൻ പ്രിൻസിപ്പൽ
news18
news18
Updated: July 14, 2019, 1:30 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങൾക്ക്  ഇടത് അനുകൂല സംഘടനയിൽപ്പെട്ട  അധ്യപകർ ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി മുൻ പ്രിൻസിപ്പൽ ഡോ.മോളി സി മേഴ്‌സിലിന്‍.

അധ്യാപകരുടെ ഒത്താശയോടെയാണ് സമാന്തര അധികാര കേന്ദ്രമായി എസ്.എഫ്.ഐ തുടരുന്നത്. അവര്‍ക്ക് ഇടിമുറി ഒന്നും ആവശ്യമില്ല. അവര്‍ക്ക് എവിടെയിട്ടും ആരെയും  ഇടിക്കാവുന്ന അവസ്ഥയാണെന്നും മുൻ പ്രിൻസിപ്പൽ ന്യൂസ് 18-നോട് പറഞ്ഞു.

'എസ്.എഫ്.ഐക്കാര്‍ക്ക് പരീക്ഷ എഴുതേണ്ട. വെറുതെ മാര്‍ക്ക് കൊടുക്കും. അപ്പോള്‍ അവര്‍ക്ക് അക്രമത്തിന് പോകാന്‍ സമയമുണ്ട്. വേറെ ഒരു പാര്‍ട്ടിയും കോളജിൽ  ഇല്ല. മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമില്ല'- ഡോ. മോളി വ്യക്തമാക്കി.

Also Read അഖിലിനെ കുത്തിയ SFI നേതാക്കള്‍ കൂട്ടത്തോടെ PSC റാങ്ക് പട്ടികയില്‍; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
First published: July 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...